ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/സംരക്ഷിക്കൂ എന്നെയും ..

സംരക്ഷിക്കൂ എന്നെയും ..
ഇതു  എന്റെ  കഥയാണ്.  നിങ്ങളുടെ  ചുറ്റിലും  നോക്കിയാൽ  നിങ്ങൾക്  എന്നെ കാണാം  ഞാൻ അതീവ  സുന്ദരിയാണ്.  മരങ്ങളും  പുഴകളും താഴ്വരകളും  അരുവികളും  അങ്ങനെ,   പറഞ്ഞാൽ തീരാത്ത  അത്രയും  ഗുണങ്ങളുള്ള  അതീവ സുന്ദരി.  
       ഞാൻ  എല്ലാവരെയും നല്ലവണ്ണം സഹായിക്കാറുണ്ട്.  പക്ഷെ  എല്ലാവരും  എനിക്ക്  വേദനകൾ  മാത്രമാണ്  തിരിച്ചു  തരുന്നത്.  ഇന്ന് എല്ലാവരാലും ഞാൻ നശിച്ചു  പോയി.  എന്റെ  മുഖത്തേക്കു  പ്ലാസ്റ്റിക്  വലിച്ചെറിഞ്ഞും, എന്റെ നെഞ്ചിൻ കൂട്  ഇടിച്ചു  നികത്തിയും  ജലാശയങ്ങൾ  മലിനമാക്കിയും  മരങ്ങൾ  വെട്ടി മാറ്റിയും  നിങ്ങൾ എന്നെ പതിയെ പതിയെ  കൊന്നുകൊണ്ടിരിക്കുന്നു.  നിങ്ങൾക്  എന്നെ സംരക്ഷിച്ചു കൂടെ?  സംരക്ഷിക്കേണ്ടവർ  തന്നെ നശിപ്പിച്ചു കളയുകയാണോ?  
        എന്നെ സംരക്ഷിച്ചില്ലെങ്കിൽ  നിങ്ങൾ സ്വയം  നശിക്കുകയാണ്.  നിങ്ങൾ  സ്വയം  ആപത്ത്  വിളിച്ചു  വരുത്തുകയാണ്.  ഇനിയും  നിങ്ങളുടെ  പ്രവൃത്തിയിൽ  മാറ്റം  വരുത്തയില്ലെങ്കിൽ  സ്വയം  നശിക്കാൻ  തയ്യാറായിക്കോളൂ........ 
ഫൈഹ ഫാത്തിമ ടി. കെ
1 ബി ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ