തോടും പുഴകളും കണ്ണുനീർ ചാലുകളായ്
സൂര്യപ്രകാശം തീ കനലുകളായ്
വാടിത്തളർന്നു പോയി പുല്നാമ്പുകളും
മണ്ണിന്റെ തണ്ണീർ കുടങ്ങളിൽ നാം നിറയെ
വിഷസർപ്പങ്ങളെ വിട്ടു നാശമാക്കി
പച്ചനിറക്കുട വെട്ടി തുറന്നു
വിഷ വാതകങ്ങളാൽ
നാം മലിനമാക്കി വായുവിനെയും
വർഷകാലം തന്നിടും പ്രളയവും നാം ചെയ്ത
പാപത്തിൻ പ്രതിഫലമായി മാറിടുന്നു
മാറുക മനുഷ്യാ നീ മടങ്ങുക പഴമയിലേക്
ഇ മണ്ണിനെ ജീവനായി കാണാത്ത കാലം വരേയും
നീ നേരിടും ഇ പ്രതിസന്ധിയെല്ലാം