ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതി മലിനമാക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. സസ്യങ്ങളുടേയും ജന്തുക്കളുടേയും വളർച്ചയ്ക്ക് ആവശ്യമായ എല്ലാം തന്നെ പരിസ്ഥിതിയിലുണ്ട്. നമ്മുടെ വീടും പരിസരവും നാം തന്നെ വൃത്തിയാക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കുക. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കൊപ്പം തന്നെ പരിസ്ഥിതിയുടെ നാശങ്ങൾക്കും കാരണമാകുന്ന തരത്തിലാണ് ഇന്ന് മനുഷ്യന്റെ പല ചെയ്തികളും. നമുക്ക് ശുദ്ധവായു പ്രദാനം ചെയ്യുന്ന മരങ്ങളെല്ലാം ഇന്ന് വെട്ടിനശിപ്പിച്ച് അവിടെ കെട്ടിടങ്ങളൾ പണിയുന്നു. "ഒരു മരം മുറിക്കുന്നവൻ രണ്ട് മരമെങ്കിലും നട്ടുപിടിപ്പിക്കണം" എന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇന്ന് മനുഷ്യൻ എല്ലാം വെട്ടി നശിപ്പിക്കുകയാണ്. അതുകൊണ്ടാണ് 2018ലെ പ്രളയത്തിൽ നമുക്കൊന്നും പിടിച്ച് നിൽക്കാൻ കഴിയാതെ വന്നത്. അത് കൊണ്ട് തന്നെ നാം നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയാക്കുകയും മരങ്ങളും ചെടികളും പച്ചക്കറികളും നട്ട് പിടിപ്പിക്കുകയും ചെയ്യുക. അങ്ങനെയെങ്കിൽ നമുക്ക് വിഷ രഹിത പച്ചക്കറികൾ ഇലക്കറികൾ തുടങ്ങിയവ കഴിക്കാനും അതുപോലെ ശുദ്ധവായു ശ്വസിക്കാനും കഴിയും. അതു വഴി രോഗ പ്രതിരോധ ശേഷി ഉണ്ടാവുകയും നല്ല ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും.

ഫാത്തിമ റന .M
4 ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം