ഭൂലോകത്തിൽ മരണം കൊയ്യും
മഹാമാരി കൊറോണ ഇത്
മനുഷ്യ വ൪ഗ്ഗത്തിന് അന്ത്യം കുറിക്കാൻ
ഒരുങ്ങി വന്നൊരു മഹാമാരി
വൈറസിൻ തരംഗത്തെ പിടിച്ചു കെട്ടാൻ
രക്ഷകരായി വന്നല്ലോ മാലാഖമാ൪
മനുഷ്യരെല്ലാം ഒന്നിച്ച്
തടുത്തു നി൪ത്തും കൊറോണയെ
ജാതിമത ഭേദം മറന്നിടാം
തടുത്തിടാമീ ദുരന്തത്തെ
ഒന്നിച്ച് പൊരുതാം നമുക്ക്
ഒറ്റക്കെട്ടായ് നിന്നിടാം
അതുവഴി രക്ഷിക്കാം ലോകത്തെ