സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1972 ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു കോൺട്രാക്ടർ ത്രി മതിയായിരുന്നു കെട്ടിടം നിർമ്മിച്ചത്

നിലമ്പൂർ ഉപജില്ലയിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ 1993 ഡിസംബർ ആറിന് ഇവിടെ ആരംഭിച്ചു സ്കൂളിൽ ക്ലാസ് സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള മുജാഹിദ് മദ്രസയിലാണ് പ്രവർത്തനമാരംഭിച്ചത് 1995 സ്കൂൾ പിടിഎയും നാട്ടുകാരും അമരമ്പലം ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപയും ചേർത്ത് പ്രീ പ്രൈമറി ക്ക് ഒരു ക്ലാസ് റൂം നിർമ്മിച്ചു ആ കാലഘട്ടത്തിൽ തന്നെ സ്കൂളിന് പുതിയൊരു കെട്ടിടവും ലഭിച്ചു പ്രീ പ്രൈമറി യിൽ സർക്കാർ യോഗ്യതയുള്ള ടീച്ചറെയും ഏഴാം ക്ലാസ് പാസായ ആയയും നിയമിച്ചു ഇവർക്ക് വേദന നൽകിയിരുന്നത് പിടിഎ കുട്ടികളിൽനിന്ന് പിരിക്കുന്ന തുച്ഛമായ തുകയായിരുന്നു

2008 ആയപ്പോഴേക്കും സ്റ്റേജ് നിർമ്മിച്ചു . 2020 സ്റ്റേജ് നോടനുബന്ധിച്ച് മീറ്റിംഗ് ഹാളും അമരമ്പലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകി.

വിദ്യാലയത്തിലെ മീറ്റിംഗ് ഹാൾ

കുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് റൂം ഇല്ലാത്തതിനാൽ പ്രീ പ്രൈമറി ക്ക് അമരമ്പലം ഗ്രാമ പഞ്ചായത്ത് 9 ലക്ഷത്തിന് അതിമനോഹരമായ ക്ലാസ് റൂം നിർമ്മിച്ചു ആ ക്ലാസ്സ് റൂമിൽ ആറുതരം മുലകൾ കബോർഡുകൾ ഒരുക്കി അതിൽ സെറ്റ് ചെയ്തു.

ആദ്യകാലങ്ങളിൽ ചെറിയൊരു പാചകപ്പുര ആയിരുന്നു അതിപ്പോൾ വിസ്തൃതമായ ഒരു പാചകപ്പുര ആക്കി മാറ്റി തന്നതും ഗ്രാമപഞ്ചായത്ത് തന്നെയാണ്.

സ്കൂളിലെ നടപ്പാത ടൈൽ പതിച്ച മനോഹരം ആക്കുന്നതിനുള്ള എംപി ഫണ്ട് ലഭിച്ചതും സ്കൂളിൻറെ സൗകര്യം വർധിപ്പിക്കുന്നതിനു സഹായകമായി അതുപോലെ 2020 ലും 21നും കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ടോയ്‌ലെറ്റുകൾ സ്കൂളിൻറെ സൗകര്യം തന്നെ.

പി ടി എ യുടെയും രക്ഷിതാക്കളുടെയും സജീവമായ ഇടപെടൽ മൂലം സ്കൂളിനെ ഇന്ന് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു.വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതി കരിക്കുകയും യും ഫാൻ വെളിച്ചം എന്നിവ ലഭ്യമാക്കുകയും ചെയ്തു. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന്ആവശ്യമായ ടാപ്പുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.മികച്ച രീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടന്നുവരുന്നു വർണാഭമായ ക്ലാസ്മുറികൾ, കഥ പറയുന്ന ചുവരുകൾ,മികച്ച ലൈബ്രറി സംവിധാനം,ഗ്രൗണ്ട്, ചുറ്റുമതിൽ എന്നിങ്ങനെ ഭൗതികസൗകര്യങ്ങൾ ഈ ശിശു സൗഹൃദ വിദ്യാലയത്തെ മികച്ചതാക്കുന്നു.