കൊറോണ വിത്ത്

ചൈന മതിൽ കെട്ടിയെറിഞ്ഞ വിത്ത്
ലോകം മുഴുവൻ മുളച്ച വിത്ത്
മുളച്ചു മുള പൊട്ടി കൊറോണവിത്ത്
ലോകം വിറപ്പിക്കും അസുരവിത്ത്
ചന്ദ്രൻമേളിൽ പോയി ഇരുന്നുള്ളോരും
ലോകം വിറപ്പിച്ച സുജായിമാരും
കണ്ട് ഭയപ്പെട്ട് നടുങ്ങീടുന്നേ
പെട്ടു പിടിപെട്ടാൽ കഴിഞ്ഞൂ പൊന്നേ
ദുരിതം പെരുത്തുണ്ട് പറയാനേറെ
കൂട്ടുകുടുംബങ്ങൾ ഭയന്നോടുന്നേ
ആര്യഅദാമക്കൾ അകന്നു നിന്നേ
ഒറ്റക്കകപ്പെട്ട അവസ്ഥ ഓർക്ക്
പുണ്യ നബിയുടെ റൗള കാണാൻ
ഇറങ്ങിപുറപ്പെട്ട കുറെപേരുണ്ട്
പരനെ പുരാനേ നീ റഹിമായോനാ
പിരിയാൻ അദാബുകൾ ഇറക്കീടല്ലേ
വിധിച്ച വിതാത്തങ്ങൾ അറിഞ്ഞൂ റബ്ബേ
ഇനിയും വിതക്കല്ലേ കരുണ ചെയ്യ്
ചരിത്രം കുറച്ച് നീ മറിച്ചു നോക്ക്
അപ്പോൾ കാണും ചില ഭാഗങ്ങള്
ഭൂമി പിളർത്തും പിൻ മറിച്ചു കൊണ്ട്
ചരിത്രം നമുക്കുണ്ട് ഇതിനുമുന്നേ
ലിഖിതം ചുരുക്കീ ഞാൻ നിറുത്തീടട്ടേ
ഏറ്റം എളിമയിൽ സലാമും ചൊല്ലീ

 

ഫാത്തിമസന
4 B ജി.എൽ.പി.എസ്.ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത