ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ശുചിത്വം

കൊറോണ കാലത്തെ ശുചിത്വം

ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം പരിശോധിച്ചിട്ട് പറയാം. ഇതു കേട്ട് ജഗ്ഗുവിനു പേടിയായി. പേടിക്കണ്ട ജഗ്ഗു, നീ കളിയ്ക്കാൻ പോകരുത്, വീട്ടിൽ ഇരിക്കണം. കൈകൾ നന്നായി സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണം, പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം, ശുചിത്വം പാലിക്കണം, ഡോക്ടർ പറഞ്ഞത് ജഗ്ഗു അനുസരിച്ചു. ജഗ്ഗുവിനോടൊപ്പം കളിയ്ക്കാൻ സോനു വന്നപ്പോൾ ജഗ്ഗു പറഞ്ഞു, സോനു എനിക്ക് പനിയാണ്. എന്റെ പനി മാറിയിട്ട് നമുക്ക് കളിക്കാം. ജഗ്ഗു വീണ്ടും ഡോക്ടറെ കാണാൻ ചെന്നു. ജഗ്ഗു, നിനക്ക് സാധാരണ പനിയാണ്, കൊവിഡ്-19 അല്ല. ഡോക്ടർ പറഞ്ഞത് കേട്ട് ജഗ്ഗുവിനു സമാധാനമായി

തന്മയ് കൃഷ്ണ പി ആർ
1 B ജി.എൽ.പി.എസ്.എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ