ജി.എൽ.പി.എസ് അരണ്ടപള്ളം/അക്ഷരവൃക്ഷം/ശുചിത്വപരിപാലനവും ആരോഗ്യ സംരക്ഷണവും

ശുചിത്വപരിപാലനവും ആരോഗ്യ സംരക്ഷണവും

വെക്തിപരമായ ശുചിത്വ പരിപാലനം ആരോഗ്യ സംരക്ഷണ രംഗത്ത് രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ചിന്തിക്കേണ്ടത് രോഗാണുക്കൾ അതിവേഗം പടർന്നുപിടിക്കുന്നത് രോഗികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, തുടങ്ങിയവരുമായുള്ള ഇടപെടൽ മൂലമാണ്. വെക്തിപരമായ ശുചിത്വം പാലിക്കുന്നതിലൂടെ മാരക രോഗങ്ങളെ ഇല്ലാതാക്കാൻ കഴിയും.

ശരിയായ രീതിയിൽ കയ്യും മുഖവും കഴുകുകയാണെങ്കിൽ അപകടകാരികളായ രോഗാണുക്കളെ നമ്മളിൽ പ്രവേശിപ്പിക്കാതെയും അതുപോലെ മറ്റുള്ളവരിലേക്ക് പകർത്താതെയും തടയുവാൻ കഴിയും. ഇപ്പോൾ രോഗം വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നുണ്ടെങ്കിലും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരിൽ വളരെ കുറച്ച് മാത്രമെ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളു എന്നത് വളരെ ആശ്വാസകരമാണ് ആരോഗ്യ സംരക്ഷണ സമീപനങ്ങൾ കൂടുതൽ പകർച്ചവ്യാദികളെ തടയാൻ കഴിയും കൂടാതെ ഈ വൈറസിന് തടയാൻ നമ്മുടെ ഗവൺമെന്റുo പോലീസും വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

മേഘ്നാശ്രി എം
3 A ജി.എൽ.പി.എസ് അരണ്ടപള്ളം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം