കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ
പരിസ്ഥിതി മുഴുവൻ സന്തോഷിക്കുന്നു
ലോകം മുഴുവൻ ലോക്ക് ഡൗൺ ആണല്ലോ
മനുഷ്യരോ എപ്പോഴും വീട്ടിനുള്ളിൽ
ലോക്ക് ഡൗൺ കഴിയാനായ് കാത്തിരിപ്പൂ
ലോക്ക് ഡൗൺ കഴിയണമെങ്കിൽ നമ്മൾ
ശുചിത്വം പാലിക്കണമെല്ലായ്പോഴും
ലോകം മുഴുവൻ ശുചിത്വം പാലിച്ചാൽ
ലോക്ക് ഡൗണുമെല്ലാം കഴിഞ്ഞു പോകും
ലോക്ക് ഡൗൺ കഴിയുന്നതിനൊപ്പംതന്നെ
കോവിഡ് പത്തൊൻപതും കഴിഞ്ഞുപോകും
കൊറോണ നാട് വാണീടുകാലം
മനുഷ്യരെല്ലാം വീട്ടിനുള്ളിൽ