ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ പൂമ്പാറ്റയോട്

പൂമ്പാറ്റയോട്

കുട്ടി : വർണങ്ങളേഴുള്ള പൂമ്പാറ്റേ
പൂന്തേൻ തേടും പൂമ്പാറ്റേ
എന്തേ പൂമുഖം വാടിപ്പോയ്
പൂവുകളൊന്നും കണ്ടീലേ
പൂന്തേനൊന്നും കിട്ടീലേ

പൂമ്പാറ്റ : ഉണ്ണീ എൻ പൊന്നുണ്ണീ
പലവർണ്ണ പൂക്കൾ കണ്ടു ഞാൻ
                        തേൻ നുകരനായി ചെന്നപ്പോൾ
                       സ്വാദേറും തേൻ കിട്ടിയില്ല
കുട്ടി : അയ്യോ കഷ്ടമതല്ലോ പൂമ്പാറ്റേ
സ്വാദേറും തേനിൽ കയ്പേകിയതാര്

പൂമ്പാറ്റ : നിങ്ങൾ കലർത്തും മാലിന്യം
പൂക്കളിലടിഞ്ഞു ചെന്നല്ലോ .
പാവം ഞങ്ങടെ ആഹാരം
കയ്പേകിയത് നിങ്ങളല്ലോ
 

മുഹമ്മദ് സലീത്ത് പി.സി
4 B ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത