പ്രകൃതി എന്ന അമ്മ
നൽകും എല്ലാം നമുക്ക് ...
മനുഷ്യരെന്ന മക്കൾ
നശിപ്പിക്കുന്നു എല്ലാം ...
കുന്നിടിച്ചു ..മരം മുറിച്ചു..
കാടുവെട്ടി..കുളം നികത്തി..
ഫ്ലാറ്റ് കെട്ടി..റോഡ് വെട്ടി..
ഫാക്ടറി പണിതുയർത്തി ..
എന്നിട്ടോ......?
മഴ കുറഞ്ഞു..ചൂട് കൂടി..
വെള്ളം വറ്റി ..വരൾച്ച വന്നു..
പ്രളയം വന്നു..നാട് മുങ്ങി..
രോഗം വന്നു ..നാട് പൂട്ടി ..