ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

അയൽക്കാരാണ് രാമുവും ദാസനും . വീടും പൂട്ടി പുറത്തേക്ക് ഇറങ്ങിയ ദാസനോട് രാമു ചോദിച്ചു, "അല്ല ദാസാ നീ എങ്ങോട്ടാ ലോക്ക്ഡൗൺ ആയിട്ട് ...?"ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ജോസഫ് ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് .ഒന്ന് കാണണം."ദാസന്റെ മറുപടി കേട്ട് രാമു അന്തംവിട്ടുനിന്നു.ജോസഫ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.ദാസനും ഇതറിയാം . ഇവൻ എന്തിനുള്ള പുറപ്പാടിലാണോ എന്തോ ...രാമു ആലോചിച്ചു .കൊറോണ എന്ന അപകടത്തെ കുറിച്ച് രാമു ദാസനോട് പലവട്ടം പറഞ്ഞു .പക്ഷേ ദാസൻ പോയി.മാസ്ക് പോലും ധരിക്കാതെ.ജോസഫിനെ കണ്ടു.കൈകൊടുത്തു.കെട്ടിപ്പിടിച്ചു.വീട്ടിൽ വന്നിട്ട് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ പോലും ഇല്ല . രണ്ടു ദിവസം കഴിഞ്ഞു ...ദാസന്റെ വീട്ടിൽ ബഹളം ...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ....ജോസഫ് ചേട്ടന് കൊറോണ ...അടുത്ത്‌ ഇടപഴകിയ ദാസനെ അവർ കൊണ്ട് പോയി .'ഇതാണ് പറയുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് ...' രാമു ഓർത്തു .

നമിത് M
4 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ