നമ്മുടെ പരിസ്ഥിതി
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം .എന്നാലും അത് പ്രാവർത്തികമാക്കാൻ എല്ലാരും ഒരുപോലെ മുന്നോട്ടുവന്നാലേ കഴിയൂ .ജൂൺ 5 പരിസ്ഥിതി ദിനമായൊക്കെ നാം ആഘോഷിക്കാറുണ്ട് ,എന്നാൽ അത് ആ ദിവസം മാത്രമായി ഒതുങ്ങിപ്പോകുന്നു .പരിസ്ഥിതിയെ പല രീതിയിൽ നമ്മൾ നശിപ്പിക്കുന്നു .വനങ്ങൾ വെട്ടി നശിപ്പിക്കുന്നു,പ്ലാസ്റ്റിക്കുകൾ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നു ,വ്യവസായശാലകളിലെ മാലിന്യങ്ങൾ പുഴകളെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു .ഇത് മൂലം കാലാവസ്ഥയിൽ മാറ്റം വന്നു,വേണ്ടത്ര മഴ ലഭിക്കാതായി .അതിനാൽ വീടുകളിലും റോഡരുകുകളിലും മരങ്ങൾ വച്ചു പിടിപ്പിക്കണം .നമ്മുടെ ജീവനും ജീവിതവും സുഖകരമാക്കാൻ വേണ്ടി നാം ചെയ്യുന്നവ മറ്റ് ജീവികളുടെ ജീവനോ ആവാസവ്യവസ്ഥയ്‌ക്കോ ഭീഷണി ഉണ്ടാക്കുന്നതാവരുത് .എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ് .പ്രകൃതിയാകുന്ന 'അമ്മ മക്കളാകുന്ന മനുഷ്യരുടെ എല്ലാ തെറ്റുകളും സഹിച്ചു സഹിച്ചു് സഹനത്തിന്റെ അവസാന പാതയിലാണിപ്പോൾ .പ്രളയത്തിലൂടെയും ,ഉരുൾപൊട്ടലിലൂടെയും ,രോഗങ്ങളിലൂടെയെല്ലാം അത് നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു .ഇനിയും നമ്മൾ അതുതിരിച്ചറിഞ്ഞില്ലെങ്കിൽ മനുഷ്യന്റെ നിലനില്പിനുതന്നെ അതൊരു ചോദ്യചിഹ്നമാണ് .നമ്മുടെ തലമുറയെങ്കിലും ഇതൊക്കെ മനസിലാക്കി പ്രവർത്തിക്കേണ്ടതുണ്ട് .പ്രകൃതി ഉണ്ടെങ്കിലേ നമ്മളുള്ളൂ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സമയം പാഴാക്കാതെ നമുക്കെല്ലാം അതിനായി പ്രവർത്തിക്കാം .........
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|