ഇരുമനസുകൾ ചേർന്നെന്നാൽ
ഐക്യത്തോടെ മുന്നേറാം
എല്ലാ മനവും ചേർന്നെന്നാൽ
വൈറസുകളെ തുരത്തീടാം
അതിർത്തികാക്കും ജവാന്മാർ
നാടിനെ രക്ഷിക്കും പോൽ
ഒരുമയോടെ മുന്നേറാം
നമ്മുടെ നാടിനെ രക്ഷിച്ചീടാം
ഓടിച്ചീടാം വൈറസുകളെ
കൈകൾ ഞങ്ങൾ കഴുകീടും
ഓരോ മണിക്കൂർ ഇടവിട്ട്
ശുചിത്വം നമ്മൾ പാലിച്ചീടും
എല്ലാവരും നന്നായി
തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും
വായും ,മുക്കും പൊത്തീടാം
പുറത്തുപോകും നേരം നമ്മൾ
മാസ്കുകൾ നന്നായി വയ്‌ക്കേണം
രോഗം വന്ന മനുഷ്യർക്കായി
അല്പം സ്നേഹം പകർന്നീടാം
വിശപ്പകറ്റാൻ ഒത്തൊരുമിച്ചു
സമൂഹ അടുക്കള നിർമ്മിക്കാം
ഭക്ഷണമാം സ്നേഹം നൽകി
സംരക്ഷിക്കാം എല്ലാരേം
സ്നേഹമാണ് ഭൂമിയിൽ
അത്യാവശ്യം എന്നോർത്തീടാം
ജാതിയുമില്ല ,മതവുമില്ല
നമ്മളൊരൊറ്റ ഇന്ത്യക്കാർ
നമ്മളൊരൊറ്റ ഇന്ത്യക്കാർ ........