ജി.എൽ.പി.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി യെ സ്നേഹിക്കുക അഥവാ ഭൂമിയെ സ്നേഹിച്ചു ജീവിക്കുക എന്നതാണ് ഇനി നമ്മൾ സ്വീകരിക്കേണ്ട ഏറ്റവും വലിയ മാർഗം. പരിസ്ഥിതി യിൽ നിന്നാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്. രോഗങ്ങൾ വളരാനും പടരാനും ഇടയാക്കുന്നത് പരിസ്ഥിതി യിലെ പല ഘടകങ്ങളിലൂടെയാണ്. അതു കൊണ്ട് ഇനിയുള്ള കാലം നമ്മൾ ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട തുണ്ട്. പരിസ്ഥിതി സംരക്ഷണം ജീവ സംരക്ഷണമാണ്. കോവിഡ് 19എന്ന മാരക രോഗത്തിന്റെ കാരണങ്ങളും അത് പകരുന്ന സാഹചര്യങ്ങളും നമ്മൾ വിശദമായി ചർച്ച ചെയ്യുന്ന കാലമാണല്ലോ ഇത്. ലോകത്തെ വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണം കൂടിക്കൂടി വരികയാണ്. കോവിഡ് 19പോലെയുള്ള രോഗങ്ങൾ ഇനി ഭൂമിയിൽ ഇല്ലാതിരിക്കണമെങ്കിൽ വ്യക്തി ശുചിത്വവും രോഗപ്രതിരോധ മാർഗങ്ങളും നമ്മൾ കൃത്യമായി പാലിച്ചിരിക്കണം. അറിവുള്ളവർ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിച്ചത് കൊണ്ടാണ് നമ്മുടെ കേരളത്തിൽ കൊറോണ വൈറസിനെ ഇത്രയെങ്കിലും പിടിച്ചു നിർത്തുവാൻ സാധിച്ചത്. ഏതു രോഗം വരുമ്പോഴും അതിനെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. വ്യക്തി ശുചിത്വവും പരിസരശുചിത്വവും നമ്മുടെ ശീലമാക്കി മാറ്റിയാൽ വലിയൊരളവോളം നമുക്ക് പകർച്ച വ്യാധികളിൽ നിന്ന് മുക്തി നേടാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |