ലോക്ക് ഡൗൺ

പ്രിയ കൂട്ടുകാരെ... കുറച്ചുനാളുകൾക്കു മുമ്പ് എങ്ങും കേൾക്കാത്ത ഒരു "കൊറോണ" എന്ന പേരിൽ.... ഒട്ടും പ്രതീക്ഷിക്കാതെ സ്കൂളും പരീക്ഷയുമൊക്കെ നിർത്തിവച്ച സന്തോഷത്തിൽ തന്നെയായിരുന്നു നിങ്ങളെപ്പോലെ ഞാനും.. 😊.. പിന്നെ പിന്നെ... വീട്ടിലും പരിസരത്തും നാട്ടിലും ടിവിയിലും ഒക്കെ നോക്കിയാലും.. ഇതേ വാചകങ്ങൾ ആവർത്തിക്കുന്നു.. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആളുകളുമായി സമ്പർക്കം നിർത്തുന്നതും ഒപ്പം കൈകൾ വൃത്തിയായി കഴുകുന്ന രൂപവും ഒക്കെ വീട്ടിൽ ഉമ്മച്ചി പഠിപ്പിച്ചുതന്നപ്പോഴും ഒന്നും ഒട്ടും ഓർത്തില്ല ഈ മഹാരോഗം ലോകമാകെ പടർന്നു പിടിച്ചു.... ലക്ഷക്കണക്കിന് ആളുകളെ കൊന്നു കളയുന്ന ഒരു വില്ലൻ ആണെന്ന്... അതിലുപരി ഉമ്മച്ചിയുടെ നിത്യ പ്രാർത്ഥനയിൽ കരയുന്ന മുഖവുമായി ദൈവത്തോട് ഈ കൊറോണയെ നീക്കി തരാൻ അപേക്ഷിക്കുന്ന തും കൂടി കണ്ടപ്പോഴാണ്... സ്കൂൾ അവധിയിൽ അമിതമായി സന്തോഷിച്ച തിൽ ഒരു അബദ്ധം പറ്റി എന്ന് മനസ്സിലായത്... നമ്മുടെ നാടിന്റെ, എന്തിന് ഈ ലോകത്തിന്റെ തന്നെ എല്ലാ സന്തോഷങ്ങളെയും തല്ലി തകർത്തുകൊണ്ടാണ് ഈ വില്ലൻ ആടിത്തിമർത്തു കൊണ്ടിരിക്കുന്നത് 😔... ഏതായാലും ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ ഗവൺമെന്റും രക്ഷിതാക്കളും പറയുന്നതുപോലെ ഞാൻ കേൾക്കും നിങ്ങളോ? ഒപ്പം ഈ ലോകത്തിൽ പഴയ സന്തോഷങ്ങൾ ഒക്കെ തിരികെ വന്ന് നമ്മൾ ഒരുമിച്ചു കൂട്ടുകാർക്കൊപ്പം കളിക്കാനും, പഠിക്കാനും, യാത്ര ചെയ്യാനും ഒക്കെ ഇനിയും അവസരങ്ങൾ തന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം..... നമ്മൾ കുട്ടികളല്ലേ... നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.....

സയ്യിദ് ഫൗസ് അഹമ്മദ് .ടി .എ .എം
3 A ജി.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം