അതിജീവിക്കാം

സോനു പത്രം തുറന്നു ഉറക്കെ വായിച്ചു. കൊറോണ ഭീതി പടർത്തുന്നു. ലോകത്ത് മരണസംഖ്യ ഒരുലക്ഷം കടന്നു. എല്ലാ പേജിലും വാർത്ത ഇതുത്തന്നെ . പെട്ടെന്നാണ് സോനു ഒരു വാർത്ത ശ്രദ്ധിച്ചത്. കൊറോണ കാലത്തെ മാർഗനിർദേശങ്ങൾ. ഓരോ20 സെക്കൻ്റലും കൈകൾ ഹാൻഡ് വാഷ് ഉപയേഗിച്ച് വൃത്തിയായി കഴുകുക. അത്യാവശ്യ സാധനങ്ങൾക്ക് മാത്രം പുറത്ത് പോവുക. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാതിരിക്കുക. എന്നൊക്കെ .അവൻ വായിച്ച് മനസ്സിലാക്കുകയായിരുന്നു.അതിനിടയിൽ അപ്പു സോനുവിനെ കളിക്കാൻ വിളിച്ചു. സോനു അപ്പുവിനോട് പറഞ്ഞു. "നീ വാർത്തകൾ ഒന്നും ശ്രദ്ധിക്കുന്നില്ലെ .?ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല. നമുക്ക് നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും പറയുന്നതനുസരിക്കാം. നമ്മുടെ നല്ലതിന് വേണ്ടിയല്ലെ. ഇനി ലോക് ഡൗൺ കഴിഞ്ഞിട്ട് കളിക്കാം. നീ നിൻ്റെ വീട്ടിലേക്ക് തന്നെ പോയ്ക്കോളൂട്ടോ.,'അ അപ്പു സമ്മതിച്ചു. ഇങ്ങനെ എല്ലാവരോടുമായി പറഞ്ഞ് സഹകരിച്ച് നമുക്ക് കൊറോണയെ അതിജീവിക്കാം.</

അസ്നഹ .പി
3 A ജി.എൽ.പി.എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ