മണ്ണും മനുഷ്യനും ചേരാത്ത കാലം
മണ്ണിൻ്റെ മക്കളെ വിലയില്ലാക്കാലം
മണ്ണിനെ തൊട്ടറിയാത്തൊരു കാലം
മണ്ണിനെ മണ്ണായി കാണാത്ത കാലം
അമ്മയാം മണ്ണിൽ നിന്നു ദിച്ചൊരു ശൗര്യം
വന്നു വലിയൊരു ശാപം നമുക്കെല്ലാം
തമ്മിൽ തൊടാതെ നിന്നു മനുഷ്യൻ
ശാപമുക്തി നേടണമെന്നാഗ്രഹത്താൽ
പട്ടിണി വരുമെന്ന ഭീതിയിൽ നിന്നുടെ
അന്നം പാഴാക്കുന്ന ശീലമിതെങ്ങു പോയ്?
ഓർക്കുക ഈ ശാപം നിന്നുടെ അമ്മയാം
മണ്ണിൻ്റെ താണെന്ന വലിയൊരു സത്യം
നിർത്തുക നിന്നുടെ ആർത്തിയും ദേഷ്യവും
അലിയുക നീ മണ്ണിൻ്റെ ഹൃദയമായി തന്നെ
മണ്ണിനെ മണ്ണായി കാണാത്ത മനുഷ്യാ
മണ്ണിനോടലിയും ദിവസം നീ മറക്കല്ലെ