രണ്ടു പ്രളയങ്ങൾ നേരിട്ടു നാം...
ഇന്ന് നേരിടുന്നു പുതു പ്രളയം....
മഴയല്ല... കാറ്റല്ല... പൊങ്ങുന്ന ജലമല്ല...
ജീവനാപത്താം കൊറോണയാണ്,...
വൈറസ് ഗണത്തിൽ പെടുന്നൊരീ കൊമ്പനെ...
വൈരിയായിന്നു നാം കണ്ടിടേണം...
കൊറോണ കണ്ണി മുറിച്ചിടാനിന്നു നാം...
മനസ്സറിഞ്ഞങ്ങ് ശ്രമിച്ചിടേണം...
കൈകൾ കോർക്കാതെ കൊരുക്കാം മനസിനെ...
ഒന്നിച്ചു ചേർന്ന് പൊരുതാം...
എന്ത് വന്നാലും ഏതങ്ങ് വന്നാലും...
തളരാതെ ഒന്നിച്ച് മുന്നേരിടാം...
പതറാതെ നീങ്ങാം.... തകർക്കാം...
വമ്പൻ കൊറോണ തൻ കിരീടം.