ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങൂ രോഗങ്ങളെ തുരത്തൂ
പ്രകൃതിയിലേക്ക് മടങ്ങൂ രോഗങ്ങളെ തുരത്തൂ
നമ്മൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുഃഖം കൊറോണ എന്ന വൈറസാണ്. കുറെ രാജ്യങ്ങളിലൂടെ കറങ്ങി നമ്മുടെ കൊച്ചു കേരളത്തിലും എത്തി. പക്ഷേ കേരളം ഇതിനെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. നിപ്പ എന്ന വൈറസിനെ കേരളത്തിലെ ജനങ്ങൾ അതിജീവിച്ചു. ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ്. മനുഷ്യർ കാടും കാട്ടിലെ മരങ്ങളും നശിപ്പിച്ചതോടെ കാട്ടിലെ ചെറിയ ജീവികൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. അവരുടെ പ്രിയപ്പെട്ട മരങ്ങളും ചെടികളും മനുഷ്യർ നശിപ്പിച്ചതു കൊണ്ടാണ് പിന്നീട് അവരിൽ നിന്നും പല രോഗങ്ങളും മനുഷ്യരിലേക്ക് പൊട്ടിപ്പുറപ്പെട്ടത്. ഇതിനു ഉദാഹരണമായി നിപ്പ വൈറസ്. അത് വവ്വാലുകളാണ് നമ്മുടെ നാട്ടിലേക്കു കൊണ്ടു വന്നത്. പ്രകൃതിയെ നശിപ്പിക്കുന്നതിന് പകരം പ്രകൃതിയിലേക്ക് ഇറങ്ങിത്തിരിക്കുകയാണ് വേണ്ടത്. എന്നാൽ തന്നെ നമുക്കു രോഗങ്ങളെ തുരത്താം. പ്രകൃതിയിൽ നിന്നു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ്. ഈ ലോക്ക് ഡൌൺ കാലം പ്രകൃതിയെ രക്ഷിച്ചും പ്രകൃതിയോട് ഇണങ്ങിയും ജീവിക്കാം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |