മരവും കിളിയും
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു മരമുണ്ടായിരുന്നു. ഒരു കിളിയും ഉണ്ടായിരുന്നു.അവർ രണ്ടു പേരും ശത്രുക്കൾ ആയിരുന്നു. ഒരു ദിവസം കിളി പറന്നു വരികയായിരുന്നു. അപ്പോഴാണ് മരംചാടിച്ചാടി കിളിയെ ഉപദ്രവിക്കാൻ പിറകിലേക്ക് പോയത്. ശരിക്കും കിളിക്ക് മരത്തോട് ശത്രുത ഒന്നും ഇല്ലായിരുന്നു. "എനിക്ക് നിന്നെ നല്ല ഇഷ്ടമാണ് " കിളി പറഞ്ഞു. കള്ളം പറയരുത് ." അയ്യോ...... കള്ളമല്ല ". എന്ന് കിളി പറഞ്ഞു. എന്നാൽ നിന്നോട് മാപ്പ് ചോദിക്കുന്നു. എന്നോട് എന്തിനാണ് മാപ്പ് ചോദിക്കുന്നത്? "ഞാനാണ് നിന്നോട് മാപ്പ് ചോദിക്കേണ്ടത് ". "ഇനി നിൻ്റെ മരത്തിൽ കൂടുകൂട്ടാൻ നീ സമ്മതിക്കുമോ?" കിളി ചോദിച്ചു.മരം സമ്മതിച്ചു. അവർ സുഹൃത്തുക്കളായി.
|