ജി.എൽ.പി.എസ്. അരക്കുപറമ്പ്/അക്ഷരവൃക്ഷം/ശലഭോദ്യാനം
ശലഭോദ്യാനം
ഒരു ദിവസം അമ്മുക്കുട്ടി അവളുടെ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു . അപ്പോൾ അവളുടെ പൂന്തോപ്പിൽ കുറേ ശലഭങ്ങൾ പാറി നടക്കുന്നത് കണ്ടു .അവൾക്ക് ആ ശലഭങ്ങളുടെ പേരറിയാൻ കൊതി തോന്നി .അവൾ പൂന്തോപ്പിനടുത്തേക്ക് പോയി പതിയെ നിന്ന് ശലഭങ്ങളെ നല്ലവണ്ണം കണ്ടു. റോസാപ്പൂവിൽ ചക്കരശലഭം ,ഒടിച്ചുകുത്തിയിൽ വിലാസിനി,അങ്ങനെ ഓരോ പൂവുകളിൽ പല പല ശലഭങ്ങൾ. അവൾ വിലാസിനിയെ തൊട്ടുനോക്കാൻ വേണ്ടി പതുങ്ങി പൂവിന്റെ അടുത്ത് ചെന്നപ്പോൾഅവ പാറിപ്പോയി.അമ്മുക്കുട്ടിക്ക് സങ്കടമായി. അവൾ ഓടിച്ചെന്ന് അമ്മയോട് സങ്കടം പറഞ്ഞു. അപ്പോൾ അമ്മുവിന്റെഅമ്മ പറഞ്ഞു ഒരു ജീവിയേയും ഉപദ്രവിക്കരുത്,അത് പ്രകൃതി ഇഷ്ടപ്പെടില്ല എന്ന്.അമ്മു അവളുടെ അമ്മ പറഞ്ഞത് അനുസരിച്ചു.അവൾ അമ്മക്ക് വാക്ക് നൽകി ഞാൻ ഇനി മുതൽ ഒരു ജീവിയേയും ഉപദ്രവിക്കില്ല . അങ്ങനെ അമ്മുക്കുട്ടി എല്ലാ ജീവികളെയും സ്നേഹിക്കുന്ന ഒരു നല്ല കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |