ജി.എൽ.പി.എസ്. അരക്കുപറമ്പ്/അക്ഷരവൃക്ഷം/കൊറോണയും കുട്ടിയും
കൊറോണയും കുട്ടിയും
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വിനു . പുതിയൊരു അതിഥി കയറി വരുന്നത് കണ്ട് വിനു ചോദിച്ചു. 'ഏയ് നീ ഏതാ?’. 'ഞാൻ കൊറോണ,ഒരു വൈറസ് .കോവിഡ് 19 എന്നാണ് എന്റെ പുതിയ പേര് ' ഇതുകേട്ട് വിനു ചോദിച്ചു 'നീ എങ്ങിനെ ഇവിടെ എത്തി ? എവിടുന്നാണ് നീ വരുന്നത് ?’ "ചൈനയിലെ വുഹാനിലാണ് എന്റെ ജനനം ലോകത്തിന്റെ എല്ലാഭാഗത്തും ഞങ്ങളുടെ കുടുംബക്കാർ ഉണ്ട്" കോവിഡ് പറഞ്ഞു "ഇത്രയും ദൂരം നിങ്ങൾ എങ്ങിനെ സഞ്ചരിച്ചു?"വിനു അത്ഭുതത്തോടെ ചോദിച്ചു. "ഞങ്ങൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് തുമ്മുമ്പോഴും ചുമക്കുമ്പോഴും പകരുന്നു. ആളുകൾ കൂട്ടം കൂടുന്നിടത്തും യാത്ര ചെയ്യുമ്പോഴും പകർന്ന് ഇവിടെയും എത്തി" കോവിഡ് മറുപടി പറഞ്ഞു. "നീഎന്നേയും ബാധിക്കുമോ?” വിനു പേടിയോടെ അകലം പാലിച്ച് ചോദിച്ചു . "നീ മാസ്ക് ധരിച്ചതു കൊണ്ട് നിന്റെ ശരീരത്തിൽ പ്രവേശിക്കാനാവില്ല. പക്ഷേ എന്നെ തൊട്ട് കൈ കഴുകാതെ കണ്ണിലും മൂക്കിലും വായിലും ഒക്കെ തൊട്ടാൽ നീയും രോഗിയാവും കുഞ്ഞുങ്ങളേയും വയസ്സായവരേയും ഞാൻ പെട്ടെന്ന് പിടികൂടും" "ഇതൊന്നും ഞാൻ ചെയ്യാറില്ല കൂടാതെ കൈകൾ ഞാൻ സോപ്പുപയോഗിച്ച് കഴുകാറുണ്ട് ഇടയ്ക്കിടയ്ക്ക് കഴുകാറുണ്ട് 'വിനു തീർത്തുപറഞ്ഞു "അതെ എനിയ്ക്ക് നിങ്ങളുടെ നാട്ടിൽ മാത്രം അത്ര വേഗത്തിൽ എനിക്ക് പടരാൻ കഴിയുന്നില്ല.നിങ്ങൾ സ്കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയല്ലേ.ആളുകൾ ഒരുമിച്ചു കൂടുന്നതു നോക്കാൻ പോലീസും ആരോഗ്യ പ്രവർത്തകരും ഒക്കെ ഉണ്ട് " തെല്ലു പരിഭവത്തോടെ കോവിഡ് പറഞ്ഞു "നീകാരണം ഞങ്ങൾക്ക് സ്കൂളിൽ പരീക്ഷ എഴുതാനും കഴിഞ്ഞില്ല. എന്നാലും ഞങ്ങൾ അതിജീവിയ്ക്കും" വിനു ഉറപ്പിച്ചു പറഞ്ഞു "മനുഷ്യർ ചെയ്ത പരിസ്ഥിതി മലീകരണ പ്രവർത്തനങ്ങളും പ്രകൃതി നശീകരണവും കാരണമാണ് ഞങ്ങളെ പോലുള്ള വൈറസുകൾ മൂലമുള്ള രോഗങ്ങൾ പടരുന്നത് " ഇതും പറഞ്ഞ് കോവിഡ് അവിടുന്ന് സ്ഥലം വിട്ടു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |