സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ പഞ്ചായത്തിൽ ഇടവ നടയറ കായലിന് സമീപത്തായാണ് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹരിയും ഹരനും നൃത്തമാടിയ സ്ഥലമാണ് ഇത് എന്ന് ഒരു ഐതിഹ്യമുണ്ട്.നൂറിലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ 1906 ലാണ് സ്ഥാപിക്കപ്പെട്ടത്.            ' ആദ്യകാലത്ത്ഇത് ഒരു മാനേജ്മെന്റ് സ്കൂളായിരുന്നു ഹരിഹരപുരത്തെ ചിറ്റത്തറ ശ്രീ കൃഷ്ണപിള്ള ദാനംചെയ്ത 30 സെന്റ് സ്ഥലത്ത് ശ്രീ കൃഷ്ണപിള്ളയും സുഹൃത്തായ ശ്രീ വേലുപ്പിള്ളയും കൂടിച്ചേർന്നാണ്  ഒരു ഓല കെട്ടിടം നിർമ്മിച്ചു ക്ലാസ് തുടങ്ങിയത്.  മാനേജർ ശ്രീ കൃഷ്ണപിള്ളയും ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു പിള്ളയും ആയിരുന്നു. നെല്ലേറ്റിൽ സ്വദേശിയായ എം എസ് നാരായണൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി. ഏകദേശം പന്ത്രണ്ട് വർഷക്കാലം ഓല കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ജന സേവകരായ നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായി ഓടിട്ടു. 1947 സ്കൂൾ  സർക്കാരിലേക്ക് സറണ്ടർ ചെയ്തു.   കാലപ്പഴക്കത്താൽ ജീർണതയിൽ ആയ കെട്ടിടം സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2018  -2019ലെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി 65 ലക്ഷം രൂപ ചെലവഴിച്ച് ഡിജിറ്റൽ സൗകര്യങ്ങളോടുകൂടി നവീകരിച്ചു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2020 ഓഗസ്റ്റ് മാസത്തിൽ ബഹുമാനപ്പെട്ട ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു .