കുഞ്ഞുപൂവിൻ കവിളത്ത്
മുത്തം നൽകീ പൂമ്പാറ്റ .
മുത്തം നൽകിയ നേരത്ത്
ആടിയുലഞ്ഞു കുഞ്ഞിപ്പൂ .
കുഞ്ഞിപ്പൂവിൻ സന്തോഷം
കണ്ടുരസിച്ചു പൂമ്പാറ്റ .
ഒന്നുചൊല്ലീ പൂമ്പാറ്റ
തേൻ കുടിക്കാൻ തരുമോ നീ
എൻെറ മേനി നോവല്ലേ
ഇതളുകളൊന്നും കൊഴിയല്ലേ
എന്നു ചൊല്ലീ കുഞ്ഞിപ്പൂ
കുഞ്ഞിപ്പാറ്റേ പുമ്പാറ്റേ
സന്തോഷത്താൽ പൂമ്പാറ്റേം
കുഞ്ഞിപ്പൂവും കളിയാടി