ജി.എൽ.പി.എസ്.മാരാർകുളം/അക്ഷരവൃക്ഷം/ ഒന്നാണ് നമ്മൾ

ഒന്നാണ് നമ്മൾ

 കോവിഡ് എന്നൊരു മഹാമാരി
 വുഹാനിൽ നിന്ന് വന്നത്രേ
 കിട്ടിയവരെയെല്ലാം
കാർന്നു തിന്നു നശിപ്പിച്ചു
വമ്പൻ കൊമ്പൻ രാജ്യങ്ങൾ
എല്ലാം തന്നെ വിറച്ചേ പോയി
അലഞ്ഞുതിരിഞ്ഞ മഹാമാരി
ഇന്ത്യൻ മണ്ണിലും പാഞ്ഞെത്തി
കേരള മണ്ണിനെ ഭീതിയിലാക്കി
ആദ്യം വന്നു കേരളത്തിൽ
വൻകിട ചെറുകിട വ്യവസായം
എല്ലാം തന്നെ നിലച്ചേ പോയ്
എല്ലാവരെയും വീട്ടിലിരുത്തി
മഹാമാരി കോവിഡ്
ലോകർക്കെല്ലാം മാതൃകയായി
കേരള മോഡൽ വന്നെത്തി
മുന്നിൽനിന്നു ടീച്ചറമ്മ
നിപ്പയെ തുരത്തിയ ശക്തിയുമായ്
കേരളം ഒന്നായ് കൈകോർത്തു
മഹാമാരിയെ തോൽപ്പിക്കാൻ
ഇവിടെ ഞങ്ങൾ ഒന്നാണ്
കോവിഡേ നീ വിട്ടോളൂ ...

 

ഷാദിയ ഷെറിൻ
3 ജി.എൽ.പി.എസ്.മാരാർകുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത