ജി.എൽ.പി.എസ്.മാരാർകുളം/അക്ഷരവൃക്ഷം/മഴക്കാല ശുചിത്വം
മഴക്കാല ശുചിത്വം
മഴക്കാലം വരുന്നതോടെ മഴക്കാല രോഗങ്ങളെ കുറിച്ചും അവയെ ഏതെല്ലാം പ്രതിരോധ മാർഗ്ഗങ്ങളിലൂടെ തടയാൻ കഴിയും എന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അതിനായി നാം ഓരോരുത്തരും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കുക.... ചൂടുള്ള ആഹാരസാധനങ്ങൾ കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ഭക്ഷണ സാധനങ്ങൾ തുറന്നു വെക്കാതിരിക്കുക, പഴകിയ സാധനങ്ങൾ ഉപേക്ഷിക്കക, പച്ചക്കറികൾ കഴുകി ഉപയോഗിക്കുക, നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക, തുടങ്ങിയ മുൻകരുതലുകൾ എടുക്കണം. നാം നമ്മെ സൂക്ഷിച്ചാൽ ഒരുപാട് അസുഖങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം...നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക... അസുഖങ്ങളെ ഭയക്കാതെ ജാഗ്രതയോടെ നേരിടണം. ശുചിത്വം പാലിച്ചാൽ നമുക്ക് പൂർണ ആരോഗ്യത്തോടെ ഇരിക്കാം... "ജീവന്റെ വില അത് വേറൊന്നിനുമില്ല"...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |