കേരളനാട് ശുചിത്വ നാട്
നന്മകൾ വിളയുന്ന നാട്
പച്ചവിരിച്ച വയലുകളും
കുളിരുകൊണ്ടോടുന്നരുവികളും .
ഈ നല്ല നാടിനെ തച്ചുടക്കാൻ
ഇത്തിരിക്കുഞ്ഞൻ കൊറോണയെത്തി
ഒത്തിരി പേരിൽ കടന്നുകൂടി
അവരെല്ലാം കോറണ്ടെയിൻ കൂട്ടിലായി
കൊറോണകുഞ്ഞനെ പിടിച്ചുകെട്ടാൻ
ഒത്തൊരുമിച്ചു മലയാളികൾ
ഈ നല്ല നാടിൻ ശുചിത്വ ബോധം
പടരുന്ന ചങ്ങല തച്ചുടച്ചു .
ശുചിത്വ നിയമങ്ങൾ ശീലമാക്കാം
കണ്ണി മുറിക്കാൻ കൈകോർക്കാം
ഈ മഹാമാരിയെ തോൽപ്പിച്ചിടാം
ഈ നല്ല നാടിനെ രക്ഷിച്ചിടാം ...