മഹാമാരി

ലോകരെ നിങ്ങൾ അറിഞ്ഞില്ലയോ?
നമ്മുടെ ജീവനെ തുടച്ചു നീക്കാൻ
കോവിഡ് കുഞ്ഞന്റെ വരവുമെത്തി
ഇത്തിരികുഞ്ഞനോടേറ്റുമുട്ടാൻ.

നമ്മളാലാകില്ല മാനവരെ............
ഔഷധമില്ലല്ലോ അവനെ തുരത്തുവാൻ
ഇനിയെന്തു ചെയ്യേണ്ടു നമ്മളിപ്പോൾ
കൈകൾ കഴുകുക വീണ്ടും വീണ്ടും.

കൂട്ടം കൂടാതെ വീട്ടിലിരിക്കനാം
പരിസരം സൂക്ഷിക്ക വൃത്തിയോടെ
ഭയമില്ല വേണ്ടത് ജാഗ്രതയാ.......
ഭയമില്ല വേണ്ടത്
ജാഗ്രതയാ.......

മാനവരെല്ലാരും ഒത്തൊരുമിച്ചാൽ
തൂത്തിടാം മാരിയെ ഭൂവിൽ നിന്നും
ആതുര ശുശ്രുഷ ചെയ്യും ജനങ്ങളെ
നമിച്ചിടാം സാദരം ഭക്തിയോടെ.

അജയ് ശങ്കർ ബി
4 ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത