ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/മിടുക്കിയായ ലില്ലി

മിടുക്കിയായ ലില്ലി

ലില്ലി സമർത്ഥയായ ഒരു കുട്ടിയാണ്. അച്ഛനും അമ്മയും അനുജനുമാണ് അവളുടെ വീട്ടിൽ ഉള്ളത്. നടന്നായിരുന്നു ദിവസവും അവർ സ്കൂളിൽ പോകുന്നത്. അങ്ങനെ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നു. അവളുടെ അച്ഛൻ ശുചിത്വത്തെക്കുറിച്ചും മൃഗങ്ങളെ സ്നേഹിക്കുന്നതിനെ കുറിച്ചും ഒത്തിരി കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. അവളുടെ മനസ്സിൽ അതൊക്കെ എപ്പോഴും ഉണ്ടായിരുന്നു. ഒരു ദിവസം ലില്ലിയും അനുജനും സ്കൂളിൽ നിന്ന് എത്താൻ വൈകി. അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചു. അവർ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ വൈകിയത് കാരണം തിരക്കി. ലില്ലി പറഞ്ഞു :ഞങ്ങൾ വരുന്ന വഴിക്ക് ഒരു പശുക്കുട്ടി പ്ലാസ്റ്റിക് കഴിക്കുന്നത് കണ്ടു. അടുത്ത് വന്ന് നോക്കിയപ്പോൾ പുല്ലുകൾക്കിടയിൽ നിറയെ പ്ലാസ്റ്റിക്. അപ്പോഴാണ് ഞങ്ങൾക്ക് അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ ഓർമ്മ വന്നത്. നമ്മുടെ പരിസ്ഥിതിയെയും മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയായതു കൊണ്ട് ഞങ്ങൾ അവിടെ എല്ലാം വൃത്തിയാക്കി. അതുകൊണ്ടാണ് വരാൻ വൈകിയത്. അതുകേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായി ആയി.
 

ഫൈസൽ എൻ എസ്
3 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ