ഗണിത ക്ലബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ഗണിത ശാസ്ത്രത്തിൽ താല്പര്യം ഉണ്ടാകുന്ന ഗണിത പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തി ഗണിതാഭിരുചി ഉള്ളവരാക്കി മാറ്റുക എന്നതാണ് ഇ ക്ലബ്ബിന്റെ ലക്‌ഷ്യം .അക്കാദമിക വര്ഷം ആരംഭത്തിൽ ഗണിത ക്വിസ് നടത്തി അതിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ ഗണിത ക്ലബ്ബിൽ അംഗങ്ങളാകുകയാണ് ചെയ്തത്.ഗണിത പസിൽ ,ഗണിത പുസ്തക പരിചയം ,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ ,ജ്യോമെട്രിക്കൽ ചാർട്ട് നിർമാണം,നമ്പർ ചാർട്ട് ,ദേശീയ പതാക നിർമാണം,ഗണിത ക്വിസ് മത്സരം ,ഗണിതശാസ്ത്ര ദിനാഘോഷം ,എന്നിവ സ്കൂൾ തലത്തിൽ നടത്തുന്നു .ഉപജില്ലാ ഗണിത ശാസ്ത്ര മേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു .ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് രൂപങ്ങൾ നിർമിക്കുകയും റോക്കറ്റുകളുടെ മാതൃകകൾ നിര്മിക്കുകയു, ചെയ്യുന്നു.