ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ഗതികെട്ടാൽ കിങ്ങിണി എന്തും തിന്നും.......

ഗതികെട്ടാൽ കിങ്ങിണി എന്തും തിന്നും.......

കിങ്ങിണി പൂച്ചയും ഞാനും നല്ല കൂട്ടുകാരാണ്. അവൾ ഒരു ദിവസം എവിടെന്നോ അലഞ്ഞു തിരിഞ്ഞ് എൻ്റെ വീട്ടിലേക്ക് വന്നതാണ്. അന്നവൾ ചെറുപ്പമാ.കൂട്ടി പ്പൂച്ച.ഞങ്ങൾ അവൾക്ക് കിങ്ങിണി എന്ന് പേരിട്ടു. എന്നെയാ അവർക്ക് കൂടുതൽ ഇഷ്ടം. ഞാൻ പറയുന്നതെന്തും അനുസരിക്കും. പക്ഷെ ഭക്ഷണത്തിൻ്റെ കാര്യം വന്നാൽ അവൾക്ക് എന്നെയുo വേണ്ട. ആരെയുവേണ്ട .ഓ. അവൾക്ക് ഞങ്ങൾ കൊടുക്കുന്ന ചോറും കഞ്ഞിയും ഒന്നും ഇഷ്ടപ്പെടില്ലല്ലോ. ചോറ് കഴിക്കുo . പക്ഷെ മീൻ വേണം. ചിക്കനായാൽ കുശാൽ.ആളിത്തിരി പോക്കിരിയാ പാമ്പിനോട് അടി കൂടും. മാത്രല്ല. അവൾടെ സൗന്ദര്യത്തെ വെല്ലുന്ന ഒന്നിനയും കൺമുമ്പിൽ കാണുന്നത് അവൾക്ക് ഇഷ്ടമല്ല. അവളേയ് എൻ്റെ വീടിൻ്റെ ടെറസിലാ താമസം. എവിടെ പോയാലും എൻ്റെ വീട്ടിൽ തന്നെ തിരിച്ചെത്തും.പക്ഷെ ഈ കൊറോണക്കാലത്ത് ഞങ്ങൾക്ക് മാത്രമല്ല അവൾക്കും ലോക്ക്ഡൗൺ ആണെന്നാ ഉമ്മ പറഞ്ഞത്.കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ ഇവിടെ മീനും മറ്റും കിട്ടാറില്ല. കുറച്ച് ദിവസം ആഹാരം കഴിക്കാൻ മടി കാണിച്ചു.പിന്നെ കുറച്ചു ദിവസം അവളെ ഇവിടെയെങ്ങും കണ്ടില്ല. ഉപ്പ പോണ വഴിയൊക്കെ അവളെ അന്വേഷിക്കും. മക്കളെ ഭക്ഷണം കിട്ടാതായപ്പോൾ അതെ വിടേലും പോയിക്കാണും. ഉപ്പ പറയും. അങ്ങനെ പിറ്റേന്ന് എൻ്റെ വീട്ടിലേക്കൊരു പൂച്ച വന്നു. കാണാൻ കിങ്ങിണിയെപ്പോലെത്തന്നെ. പക്ഷെ അത് കിങ്ങിണിയാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല. എൻ്റെ തടിച്ചുകൊഴുത്തിരുന്ന കിങ്ങിണി ദേ മെലിഞ്ഞുണങ്ങി. ഞാൻ ഉമ്മാനെയും, ഉപ്പാനെയും, അനിയത്തിമാരെയും വിളിച്ചു. അത് കിങ്ങിണി തന്നെ. ഉമ്മ വേഗം ഒരുപിടി ചോറും, അതിന് മുകളിൽ ഇത്തിരി മാങ്ങാക്കറിയും അതിന് കൊടുത്തു. എന്തെന്നറിയാതെ അവളത് ആസ്വദിച്ച് കഴിച്ചു. " എൻ്റെ പെണ്ണേ നീ നിൻ്റെ മാംസാഹാരത്തീറ്റ നിർത്തിയോ " അനിയത്തി ചിരിച്ചുകൊണ്ടു ചോദിച്ചു. ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു. "ഗതികെട്ടാൽ പുലി പുല്ലും തിന്നും "അല്ല അനിയത്തി ഏറ്റുപിടിച്ചു. "ഗതികെട്ടാൽ കിങ്ങിണി എന്തും തിന്നും "

ഫാത്തിമ ലുബ്‍ന B P
നാലാം ക്ലാസ് ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ