ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും

പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും


ഇന്നത്തെ സാഹചര്യത്തിൽ നാം ഏറെ ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന രണ്ടു വാക്കുകൾ ആണ് പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും. പരിസ്ഥിതിയുടെ ശുചിത്വം എന്നതിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതിയുമായുള്ള പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ദൈവം മനുഷ്യർക്ക് ജീവിക്കാനായി എത്ര മനോഹരമായാണ് ഈ ഭൂമി സൃഷ്ടിച്ചിട്ടുള്ളത്. പുഴകൾ, കായലുകൾ, വനങ്ങൾ, പക്ഷി മൃഗാതികൾ അങ്ങിനെ എന്തെല്ലാം. പക്ഷെ മനുഷ്യന്റെ ദുരാഗ്രഹവും മറ്റും വളർന്നതോടെ പ്രകൃതിയുടെ സന്തുലികാവസ്ഥയും മാറി. അതിന്റെ ഫലമായാണ് ഇന്ന് ലോകമൊട്ടാകെ വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന കോവിഡ് 19 വിളിപ്പേരുള്ള ആ മഹാമാരി.ഇങ്ങനെയുള്ള പകർച്ച വ്യാധിയെ തടയുന്നതിനായി മനുഷ്യന് പരസ്പര സമ്പർക്കം ഒഴിവാക്കേണ്ടി വന്നു.ഈ മഹാമറിക്കുള്ള പ്രതിവിധി ശുചിത്വം ആണ്. ശരീര ശുചിത്വവും പരിസര ശുചിത്വവും ആണ് ഇത്തരത്തിലുള്ള പകർച്ച വ്യാധികളെ തടുക്കാനുള്ള പ്രതിവിധി.ഭക്ഷണത്തിൽ പഴങ്ങളും, പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തണം.ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന്റെ പ്രധിരോധ ശേഷി കൂട്ടുന്നതാണ്. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക.ഇതു കൊറോണ കാലത്തു മാത്രമല്ല. തുടർന്നും ശീലമാക്കുക.നമ്മുടെ വീടും പരിസരവും നമ്മളും ശുചിയായിരുന്നാൽ പല പകർച്ച വ്യാധികളും നമ്മിലേക്ക്‌ അടുക്കാൻ മടിക്കും. അതിനാൽ ശുചിയായിരിക്കുക രോഗ വിമുക്തരായിരിക്കുക........

ലിയ മുഹമ്മദ്‌
5 സി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം