ഒന്നായ് നിന്നു തുരത്തീടാം
മഹാമാരി കൊറോണയെ
ഒന്നായ് നിന്നു ചെറുത്തീടാം
ആളെ കൊല്ലും കോവിടിനെ
പ്രളയത്തെ ഒന്നായ് നേരിട്ടു നമ്മൾ
നിപയെ ഒന്നായ് തുരത്തീ നമ്മൾ
ആളെ കൊല്ലും കോവിടിനെ
ഒന്നായ് തുരത്തിടും നമ്മളെല്ലാം
ഇടയ്ക്കിടക്കൊക്കെ കൈ കഴുകൂ
കോവിഡിനെ പ്രതിരോധിക്കാൻ
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൂ
നിയമ പാലകരെ അനുസരിക്കൂ
എല്ലാരിൽ നിന്നും ഒരു മീറ്റർ അകലം
നമ്മളും പാലിക്കേണ്ടതുണ്ട്
മന്ത്രി പറയുന്നതനുസരിച്ച്
വീട്ടിലടങ്ങിയിരിക്കണം നാം
ഇങ്ങനെയൊക്കെ ചെയ്താലോ
തുരത്തീടാമീ കോവിഡിനെ
ഒത്തൊരുമിച്ച് ചെറുത്തീടാം
ഒത്തൊരുമിച്ച് തുരത്തീടാം
മല്ലനായ് വില്ലനായ് എത്തിയ കോവിഡിനെ
കൂട്ടായ് നിന്നു തുരത്തീടാം
ചൈനയിൽ നിന്നും എത്തിയ വില്ലനെ
ഒരു മിച്ച് നിന്ന് ചെറുക്കും നമ്മൾ
ഒരുമിച്ച് നിന്ന് ചെറുക്കും നമ്മൾ
അതിജീവിക്കാം അതിജീവിക്കാം
കൊറോണയിൽ നിന്നും അതിജീവിക്കാം