ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം

പിറന്നാൾ സമ്മാനം

എല്ലാ ദിവസവും ഞാൻ കൈവിരലിൽ എണ്ണിനോക്കും. ഇനി എത്ര ദിവസമുണ്ട് ഏഴാം പിറന്നാളിന്.അച്ഛൻ വാങ്ങിത്തരുന്ന ഉടുപ്പ്,അമ്മയുടെ വിഭവ സമൃദ്ധമായ സദ്യ, പായസം, കേക്കിനു മുകളിൽ പല വർണങ്ങൾകൊണ്ട് "തംബുരു" എന്നെഴുതിയത്, വല്യച്ഛൻ, വല്യമ്മ.........അങ്ങനെ വലിയ ആഘോഷമാണ്. പിറന്നാളിന്റെ തലേ ദിവസം രാത്രി ഞാൻ അമ്മയോട് പറഞ്ഞു.

" അമ്മേ...., നാളെ എന്റെ പിറന്നാളാണല്ലോ , അച്ഛനെന്താ ഉടുപ്പ് വാങ്ങിത്തരാത്തേ ?”

അമ്മ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. " ഈ പിറന്നാൾ നമ്മൾ ആഘോഷിക്കുന്നില്ല മോളേ.....” " അതെന്താ അമ്മേ....”? ഞാൻ അമ്മയോട് തിരക്കി. " കൊറോണ എന്ന സൂക്ഷ്മ വൈറസ് ലോകത്തെ മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഈ മഹാമാരി കുട്ടികളേയോ വയസ്സായവരെയോ വ്യത്യാസമില്ലാതെ മരണത്തിലേക്ക് തള്ളിവിടുന്നു. അവരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും അവരെ സ്നേഹത്തോടെ പരിചരിക്കുന്ന, മാലാഖമാരെപ്പോലെ ഓടിനടക്കുന്ന നേഴ്സുമാരെയും നമുക്ക് മറന്നുകൂടാ.....” ഞാൻ ശ്രദ്ധാപൂർവ്വം കേടേടു. അമ്മ വീണ്ടും പറയുകയാണ്. " രാജ്യത്തെ ജനങ്ങൾ മുഴുവൻ വീട്ടിലിരിക്കുമ്പോൾ ഓടി നടക്കുന്ന പോലീസുകാർ, ആംബുലൻസ് ഡ്രൈവർമാർ, പത്രദൂതൻമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെക്കൂടി ഈ പിറന്നാൾ ദിനത്തിൽ നമുക്ക് സ്നേഹത്തോടെ ഓർമ്മിക്കാം.” ഈ മഹാമാരിയെ ഇല്ലാതാക്കാൻ ശാസ്ത്രത്തിന് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു. " ലോകത്തോടുള്ള അഭിവാദനം ....അതാണ് എന്റെ പിറന്നാൾ സമ്മാനം.”

പ്രാർത്ഥന
4 A ജി എച്ച് എസ് എസ് പുതുപ്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ