ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ കൊറോണ വൈറസ് നിസ്സാരമാകരുത്

കൊറോണ വൈറസ് നിസ്സാരമാകരുത്

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിതികരിച്ചുകഴിഞ്ഞു. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്‌ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതികരിച്ചിരുന്നു. ലക്ഷകണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. പനി, ചുമ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണമായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധികുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ കൊറോണ സ്ഥിതികരിക്കും. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം. പൊതുഇടങ്ങളിൽ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് അല്ലെങ്കിൽ hand wash ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. നമ്മുക്ക് ഒന്നായി ഒറ്റകെട്ടായി പൊരുതാം.

Muhammad Asmal
6 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം