നല്ല നാളെ

കൈ നന്നായ് കഴുകിയാൽ
വരില്ല ഈ മഹാമാരി
മാനവനെ വേട്ടയാടും
കൊറോണ വൈറസ്
രാജ്യങ്ങൾ തകർത്തടിച്ചെത്തി
ഈ കൊച്ചു ദൈവത്തിൻ നാട്ടിലും
തളരരുത് നാം കൂടെയായ് നമുക്കുണ്ട്
പോലീസും ഡോക്ടറും
പിന്നെ മാലാഖമാരാം നഴ്സുമാരും
സൗജന്യ മരുന്നുകൾ
ടെസ്റ്റുകൾ കിറ്റുകൾ
കണ്ടു പഠിക്കൂ നീ ലോകമേ കേരളത്തെ
ആഘോഷങ്ങൾ പിന്നെയാവാം
കാത്തിരിക്കൂ വീട്ടിലായ്
ഇനിയും നമുക്കുണ്ട് നാളെകൾ കൂട്ടുകാരേ .....
 

ശ്രീഹരി എം
4 എ ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത