അതിജീവനം.....അതിജീവനം..
കിനാവിന്നുമൊരുകാതമകലയോ.....
അലയുന്ന നോവിൽ ഉലയുന്നു
വർഗ്ഗവും വർണ്ണവും.......
ഒരു യുഗമിന്നെന്തിനോ തേടി
വന്നു,ഒത്തൊരുമിക്കുവാനായി.
മനുഷ്യനിന്നൊരുക്കൂട്ടമല്ല നോക്കിൽ
ഏകനായി ഏകനായി നിന്നിടുന്നു
ഒരു യുഗമിതെന്തോ പിറക്കുവനായി ,
അതിജീവനത്തിന്റെ പാത പുൽകാൻ.........
ഹേ വിഷാണൂ.......ഏകനായി
നിന്നിടും ഞങ്ങളിന്ന്........
നിൻ ചെയ്തികൾക്കറുതിയിടാൻ
ഒരുമിച്ചു നിന്നിടാം കൈകോർത്തിടാതെ........
ഒരുമിച്ചു നിന്നിടാം സവാരിയില്ലാതെ......
ഒരുമിച്ചു നിന്നിടാം ഏകയായീ....
ഒരു നല്ല വേള പുൽകാൻ...