ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് ജി എച്ച് എസ് എസ് ചായോത്ത്

********************************

സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയതും മൂന്നുതവണ നോബൽ സമ്മാനർഹ മായതുമായ സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. ഇതിന്റെ തത്വങ്ങളും മൂല്യങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.2006ൽ ആരംഭിച്ച നമ്മുടെ സ്കൂളിലെ യൂണിറ്റ്റിൽ കഴിഞ്ഞ വർഷം ആരംഭിച്ച യുപി വിഭാഗത്തിൽ ഉൾപ്പെടെ ഈ വർഷം 104കുട്ടികൾ ഉണ്ട്. കോവിഡ് കാല രീതികളും പ്രോട്ടോക്കോളും JRC യുടെ പ്രവർത്തനങ്ങളെ നിയന്ത്രിതമാ ക്കിയിട്ടുണ്ട്. സ്കൂൾ പരിസര ശുചിത്വം

പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ദുരന്തനിവാരണ ഫണ്ടിലേക്കു സംഭാവന കോവിഡ് പ്രതിരോധ പ്രചാരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ജെ ആർ സി സി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം ആയിട്ടുള്ളത്. A, B, &C ലെവൽ പരീക്ഷകൾ ക്യാമ്പ് സെമിനാർ ഓരോ വർഷവും പ്രത്യേകം ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ കേഡറ്റുകൾ പങ്കെടുക്കേണ്ട തുണ്ട്. സ്കൂൾതലത്തിൽ HM ചെയർമാൻ ആയിട്ടുള്ള JRC കൗൺസിലർമാർ ടിവി സുരേഷ്(HS) കെ കെ ബിന്ദു(UP) എന്നിവരാണ്