ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ പാതയിൽ കേരളം.

അതിജീവനത്തിൻ്റെ പാതയിൽ കേരളം

ലോകം ഒന്നായി കോവിഡ് 19 ൻ്റെ ഭീതിയിൽ ഒതുങ്ങി കൂടുന്ന സാഹചര്യത്തിലും പതറാതെ ചങ്കൂറപ്പോടെ കോവിഡിനെ നേരിടുകയാണ്. വൈവിധ്യത്തിൻ്റെ നാടായ കേരളം സഞ്ചരിക്കുന്നത് അതിജയിക്കാൻ അതിവേഗത്തിലാണ്.വിറങ്ങലിച്ച് നിശബ്ദമായി നിൽക്കുന്ന സാഹചര്യത്തിലും കേരള മണ്ണിലെ മനുഷ്യകുട്ടികൾക്ക് മുന്നിൽ നാം ഒന്ന് എന്ന ചിന്തയേ വന്നുള്ളൂ. ആ ചിന്തയിലൂടെ കേരളം അതിജീവനത്തിൻ്റെ നാടാണെന്ന് കേരള സമൂഹം തെളിയിച്ചിരിക്കുകയാണിപ്പോൾ. കേരള സർക്കാറും മറ്റു പ്രതിപക്ഷ കക്ഷികളും മറ്റു വിവിധ മത. - സാംസ്കാരിക സംഘടനകളും ഒന്നടങ്കം ഒരു മനസ്സായി പ്രവർത്തിച്ചതിൻ്റെ ഫലമാണ് കേരളം മറ്റു രാജ്യങ്ങൾക്ക് പോലും റോൾ മോഡലായത്. വികസ്വര രാജ്യങ്ങൾ പോലും പ്രതിരോധരംഗത്ത് കേരളം ആവിശ്കരിച്ച പദ്ധതികൾ പഠിക്കാനും പകർത്താനും തയ്യാറായത് നമ്മുടെ ഒരു ഒരുമയുടെ വിജയമാണ്.

മാസിയ ഓ പി
8H GHSS MAVOOR
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം