ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാനകോശം

പ്രശ്നം

അന്യംനിന്നു പോകുന്ന നമ്മുടെ നാടോടി ആദിവാസി കലാരൂപങ്ങളെ അവഗണിച്ച് മനുഷ്യൻ ആധുനിക കലകൾക്ക് പിറകെ പോവുന്ന ഈ
സാഹചര്യത്തിൽ നാടോടി കലകൾക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ നാടോടിവിജ്ഞാനകോശം എന്ന പ്രൊജക്ട് ചെയ്യാൻ
പ്രേരണയായി.

ആസൂത്രണം

നാടൻ കലാരുപങ്ങളെ പറ്റി ലേഖനങ്ങൾ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങൾ പ്രജക്ട് ഡയറിയിൽ രേഖപ്പെടുത്തി.പിന്നീട്
വിവിധ അധ്യാപകരിൽ നിന്നും മുതിർന്നവരിൽ നിന്നുംഫോക്ലോർ ബുക്കിൽ നിന്നും വിവരങ്ങൾ
രേഖപ്പെടുത്തുകയും ചെയ്തു.വിവരശേഖരണത്തുനും മറ്റുപ്രവർത്തനങ്ങൾക്കും കൂടി 5ദിവസം എടുത്തു.

പ്രൊജക്ട് റിപ്പോർട്ട്

അമുഖം

നമ്മുടെ നാട്ടിൽ പണ്ട് നിലനിന്നിരുന്നതും ഇന്ന് നമ്മൾ തിരക്കിൽ പാടെ മറക്കുന്ന ചില വിഷയങ്ങൾ കൂട്ടിചേർക്കുകയും അവയെ ഓർകുകയുമാണിവിടെ. സുഖഭോഗങ്ങൾക്ക് പിറകെയുള്ള നെട്ടോട്ടത്തിൽ നമ്മുടെ മനസിൽ നിന്നും ഇവ മാഞ്ഞു പോവുകയാണ്. അവ നിലനിർതേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും മനസിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്. നാട്ടറിവുകളേയും ന്രത്ത കലകളേയും നില നിർത്തുകഎന്നതാണ് ഈ പ്രൊജക്ടിന്റെ ലക്ഷ്യം.

പഠനോദ്ദേശ്യം

നാടൻ കലകൾ നാട്ടറിവുകൾ നാടൻഭാഷ തുടങ്ങിയവ. കണ്ടെത്തുക അവയെ തിരിച്ചറിയുക ഇവയ്ക് ഇന്നത്തേതിൽ നിന്നുമായുള്ള വ്യത്യാസം
മനസിലാക്കുക.

വിവരശേഖരണം

കേരളത്തിന്റെ തനതായ സംസ്കാരം വിളിച്ചോതുന്ന കലാരൂപങ്ങളെ നമുക്ക് തിരിച്ചറിയാം. അവയെ തിരിചു വിളിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന
ഫോക്ലോറിന്റെ മഹിമ ഒന്നുവേറെതന്നെ. നാടോടി വിജ്ഞാനീയം ഇന്ന് ഒരു കലയും ശാസ്ത്രവുമായി വളർനിരിക്കുകയാണ്. മനുഷ്യമനസിന് എന്നും
കുളിർമയേകിയ കലകളുടെ വിജ്ഞാന കോശം ഇതാ............

  1. അയ്യപ്പൻപാട്ട് :- വൃശ്ചികമാസത്തിൽ അയ്യപ്പക്ഷേത്രത്തിൽ നടത്തുന്ന ഉത്സവം
  2. ഉത്സവം :- ക്ഷേത്രങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ വാദ്യാ ഘോഷത്തോടുകൂടി നടത്തുന്നു
  3. ഉത്രാടവിളക്ക് :- ഓണത്തോടു അനുബന്ധിച്ചുള്ള ഒരു ചടങ്ങ്

4 ഉരുളി കമിഴ്ത്ത് :- സന്താനലാഭത്തിനായി ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു പ്രത്യേക ചടങ്ങ്
5 ഒപ്പന :- മുസ്ലിം സ്ത്രകൾകിടയിൽ നിലനിന്നിരുന്ന ഒരു വ്നോദ കല
6 കളമെഴുത്ത് :- പ‌ഞ്ചവർണ്ണ പ്രക്രതിദത്തമായ ചെടികൾകൊണ്ട് അതിവേഗത്തിൽ വരച്ചാട്ടുന്ന പാരബര്യകല
7 കക്കാരശ്ശിനാടകം :- നാടകങ്ങളെ സംയോജിപ്പിചു കൊണ്ടുള്ള ഗ്രമീണ കല
8 കാവടിയാട്ടം :- കേരളത്തിൽ നടക്കുന്ന കാവടി ചുമലിലേറ്റി കൊണ്ട് ആടുന്നഅനുഷാന കല
9 കൂത്ത് :-ചാക്യാന്മാർകിടയിലെ ക്ഷേത്ര കല
10 കണ്ണേർ :- ദ്രഷ്ടിദോഷം എന്നർഥം നാട്ടുപ്രദേശങ്ങളിലെ ഒരു വിശ്വാസം
11 കോമരം :- അനുഷ്ടാന പരമായ ഖഡ്ഗനൃത്തം
12 കോൽകളി :- മാപ്പിള മാർകിടയിലെ വിനോദ കലാരൂപം
13 കാത്ത്യാം കളി :- ഹരിജനങ്ങൾക്കിടയിൽ നിലവിലുള്ള അനുഷ്ടാന കലാപ്രകടനം
14 ഗുളികൻ തിറ :- തിയ്യർകിടയിൽ നടക്കുന്ന പറയർ കൊട്ടിയാടുന്ന കലാ രൂപം
15 താലം കളി :- സംഘങ്ങളായി തിരിഞ്ഞ് താലങ്ങൾ കൊണ്ട് ആടിയും പാടിയും കളിക്കുന്ന ഒരു കല
16 തിരുവാതിര :- സ്ത്രീകൾക്കിടയിലെ ഒരു ന്രത്ത കല
17 തിറ :- കാവുകളിൽ നടക്കുന്ന ഒരു നാടോടി കലാ രൂപം
18 തീയാട്ട് :- നബൂതിരിമാരും തീയാട്ടുണ്ണികളും കൂടിചേർന്ന് നടത്തുന്ന അനുഷുടാന കല
19 തെയ്യം :- പ്രക്രതി നിർമിത വസ്തുക്കൾ കൊണ്ട് കോലം കെട്ടിയാടുന്ന ഒരു ക്ഷേത്ര കല{| class="wikitable" 20 ദഫ്മുട്ട് :- മാപ്പിളമാരുടെ ഒരു കലാ രൂപം
21 നൂറാം കോൽ :- തെങ്ങോലയുടെ ഈർകിൾ കൊണ്ട് ബാലിക ബാലൻമാർ കളിക്കുന്ന ഒരു വിനോദ കളി
22 പാലും വെള്ളരി :- ബ്രാഹ്മണൻമാരുടെ വിശ്വാസപരമായ ഒരു കല
23 പുലിക്കളി :- ഓണവുമായി ബന്ധപ്പെട്ട് പുലിവേഷമണിഞ്ഞ് ന്രത്തം ചെയ്യുന്ന ഒരു വിനോദ കല
24 തിറയാട്ടം :- കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.
ആറുനാട്ടിൽ നൂറു ഭാഷാ എന്ന മലയാളികളുടെ ചൊല്ല് നമുക്ക് മറക്കാനാവില്ല. മലയാളത്തിന്റെ കരുത്തും സൗന്ദര്യവും
നിറഞ്ഞ ഒരു പാടു പദങ്ങൾ ഉണ്ട്. പല നാടൻ പ്രയോഗങ്ങളും വാക്കുകളും ഇന്ന് വിസ്മൃതിയുടെ വക്കിലാണ്.
ഒരേ പദം തന്നെ പല പ്രദേശങ്ങളിൽ പല രൂപത്തിൽ ഉച്ചരിക്കാറുണ്ട്. ഉദാഹരണം
* മഴ - മയ - മള
* മഷി -മഴി - മശി
* വാഴ - വായ - വാള
* കോഴി - കോയി -കോളി
* അൻപത് - ഐൻപത് - അബത് - അയിബത്
* കുഴയുന്നു - കുയയുന്നു - കുവയുന്നു - കുളയുന്നു
* മൺവെട്ടി - മരംവെട്ടി - മൺവെട്ടി - പടന
ഒരേ കാര്യം സൂജിപ്പിക്കാൻ വ്യത്യസ്ത പദങ്ങൾ വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഉദാ
* ഇടവയി - എടവയി,എടുവയി,എടാവയി,എടോയി
* ഉപ്പൂറ്റി - മടമ്പ,കുതി,കുതിയടി,പില്ലൂരി
* കിടക്ക - കോസടി,കോസരി,കോസണി
* പഴുതാര - ആച്ചിലാത്ത്,പടുതാരാ,പഴുകാലി
* പൂവൻകോഴി - പൂകോഴി,ചാവക്കോഴി,പൂവൻ
നമ്മുടെ മുതിർന്നവർകിടയിൽ അവരുടെതായ ചൊല്ലുകളും,കഥകളും,പാട്ടുകളും ഉണ്ട്. അവ തന്നെയാണ് നമ്മുടെ സ്വത്തായ നാട്ടറിവ്
അതികമായാൽ അമ്രതവും വിഷം
അൽപലാഭം വെറും ചേതം
അഴകുള്ള ചക്കയിൽ ചുളയില്ല
ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ചേതം ഇലക്കുതന്നെ
ഇനു ഞാൻ നാളെ നീ
കതിരിൽ വളം വെച്ചിട്ട് കാര്യമില്ല
കണ്ടത്തിൽ പണിക്ക് വരമ്പത്തു കൂലി
കാട്ടിൽ മുത്തിൻ വിലയില്ല
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടംതിന്നണം
പല തുള്ളി പെരു വെള്ളം
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
മിണ്ടാപ്പൂച്ച കലമുടയ്കും
മുള്ളുകൊണ്ട് മുള്ളടുക്കുന്നു
വിതച്ചതെ കൊയ്യൂ
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
വിള പുറത്തിട്ട് വേലികെട്ടരുത്
സദ്യക്കു മുൻപിൽ പടക്കു പിൻപൽ
തുടങ്ങിയ ചൊല്ലുകൾ നാട്ടറിവിന്റെ ഭാഗമാണ്
* അബാട്ടെ പട്ടിക്ക് മുബേട്ട് വാല്
* ആനക്കൊമ്പിൽ ഉണക്കലരി
* ഉള്ളതെല്ലാം നോക്കിക്കാണും
* കണ്ടതെല്ലാം ഉള്ളിലാക്കും
* ഒരു കുട്ടികളെല്ലാം വെള്ത്ത കാള
* കാട്ടിലൊരു തുള്ളി ചോര
* ഞെട്ടില്ല വട്ടയില്ല
* മുക്കണ്ണൻ ചന്തക്കു പോയി
* മുറ്റത്തെ ചെപ്പിനടപ്പില്ല
* മണ്ണിനുള്ളിൽ പൊന്ന്

അപഗ്രഥനം

വികസനത്തിന്റെ പാതയുടെ തുടക്കത്തിൽ മനുഷ്യന്റെ വിനോദസമയങ്ങളിൽ പല നാട്ടറിവുകളെ കുറിച്ച് ചിന്തിക്കുകയും അറിയുകയും സംഘം ചേർന്ന്
കലാരൂപങ്ങൾ സ്രഷ്ടിക്കുകയും ചെയ്തു. കഠിനാധ്വാനത്തിലും അധ്വാനത്തിലും ശേഷമുള്ള സമയങ്ങളിൽ ആശ്വാസമായത് കലകളായിരുന്നു
ഗ്രാമീണജീവിതത്തിന്റെ ഉർത്തുടിപ്പുകൾ നാടൻ കലകളിൽ ഉണ്ടെന്ന് നിസംശയം തന്നെ പറയാം. സംസ്കാരത്ചിന്റെ പാരമ്പര്യഘട്ടങ്ങളുമായി
ബന്ധപെട്ടതാണ് ഗ്രാമീണ ജീവിതം. ഓരോ ദേശത്തിനും അതിന്റെതായ സംസ്കാരികവും വൈജ്ഞാനികവുമായ പൈത്രകം ഉണ്ട്. അത്തരം
പാരമ്പര്യ വിജ്ഞാന ധാരണകൾ ഇന്ന് അതിവേഗം വിസ്മൃതമായികൊണ്ടിരിക്കുന്നു .കേരളമാകട്ടെ,ചരിത്രാതീത കാലം തൊട്ടുള്ള ജനജീവീതത്തിന്റെ പാരമ്പര്യം,പ്രത്യേകിച്ച് ആചാര വിശ്വാസാനുഷ്ഠാനങ്ങളും കലകളും ഗ്രാമതലത്തിലെങ്കിലും ഇപ്പോയും പരിരക്ഷിച്ചു പോരുന്നു. നാഗരിക ജീവിതത്തിൽ പോലും ആപാരമ്പര്യത്തിന്റെ മുഖമുദ്ര പതിഞ്ഞു കിടപ്പുണ്ട്.

നിഗമനം

നമ്മുടെ കേരളത്തിന് അതിന്റെതായ കലാപാരമ്പര്യമുണ്ട്. പണ്ടുകാലത്തെ ജനങ്ങളുടെ ജീവിതരീതിയും മറ്റും ഇവയിൽ പ്രതിഫലിക്കുന്നു.
ആതനതായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്.