ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ മനുഷ്യ മാലാഖ

മനുഷ്യ മാലാഖ


അലാറത്തിന്റെ ശബദം കേട്ടാണ് അവൾ എഴുന്നേറ്റത്.അവളുടെ കണ്ണുകൾ കലണ്ടറിനെ തിരഞ്ഞു.ഇന്ന് തിയ്യതി 15 ആണ്.ഇന്നാണ് അവസാന തിയ്യതി. ഇന്നത്തെ റിസൽറ്റനുസരിച്ചാണ് അവളുടെ മരണമുറപ്പിക്കുന്നത്.ഇത്രയും ദിവസം നിപ എന്ന രോഗത്തോട് പൊരുതുകയായിരുന്നു അവൾ.അതിന്റെ ഫലം ഇന്നാണറിയുക.അവൾ അവളുടെ ഡയറിയുടെ പേജുകൾ ഓരോന്നായി മറിച്ചു. ജനുവരി 15 എന്ന തിയ്യതിയുള്ള പേജ്,അവൾ വായിക്കാനൊരുക്കമിട്ടു.
“ഇന്ന് സാധാരണ ദിവസം പോലെ ആയിരുന്നില്ല.ഒരു പുതിയ വൈറസ് നിപ വന്നിരിക്കുന്നു.പേര് കേട്ടപ്പോൾ ഒരുപാട് ചിരിച്ചു.രോഗത്തെക്കുറിച്ചറിഞ്ഞപ്പോഴാണ് ഞാൻ ഞെട്ടിയത്.ഈ രോഗം വളരെ കാര്യഗൗരവമുള്ളതാണ്. പകർച്ചവ്യാധിയാണ്.പകരുന്നതും വളരെ പെട്ടന്നാണ്.ആ രോഗിയുടെ പേര് ഹെലൻ എന്നായിരുന്നു. MBAക്ക് പഠിക്കുന്നു. കാണുംപോൾ ദുഃഖമാണ് തോന്നിയത്.ഇന്ന് ഹോസ്പിറ്റലിൽ നിന്ന് കുറേ പേരെ ഡിസ്ചാർജ് ചെയ്ത് പറഞ്ഞയച്ചു. ഈ രോഗത്തിന് വേണ്ടി നാളെ മുതൽ സജ്ജീവമാണ്.നാളെ സ്ഥാപനങൾ എല്ലാം അടച്ചുപൂട്ടും.. ഇതിന്ന് വേണ്ടി സജ്ജീവമാകുന്ന നേഴ്സ് ഞങ്ങളുടെ ഹോസ്പിറ്റലിൽ നിന്ന് ഞാൻ മാത്രമേയുള്ളൂ.”
അവൾ അടുത്ത പേജുകളിലേക്ക് കടന്നു.ജനുവരി 19 എന്ന പേജിലേക്ക് അവളുടെ കണ്ണുകൾ യാത്രയായി.
“വീട്ടിൽ പോയിട്ട് നാല് ദിവസമായ് ഗീതുമോളെയും അപ്പുവിനെയും കാണാനൊരു വഴിയുമില്ല.ശരത്തേട്ടൻ എന്നെ മനസ്സില്ലാമനസ്സോടെയാണ് ഇവിടെ നിൽക്കാൻ സമ്മതിച്ചത്.എല്ലാ ദിവസവും വീഡിയോകോൾ ചെയ്യാറുണ്ട്.അപ്പോൾ പലതവണ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.ഗീതു എന്നെ കാണാത്തത് കൊണ്ട് കുറേ കരഞ്ഞുവെന്ന് പറഞ്ഞു.മൂന്ന് വയസ്സല്ലേ ഉള്ളൂ ആദ്യമായിട്ടാണ് ഇങനെ കാണാതെ നിൽക്കുന്നത്.അപ്പുവിന് അത് ശീലമായിട്ടുണ്ട്.”
നിഷ ഡോക്ടർ മുറിയിലേക്ക് കയറി വന്നു.എന്നിട്ട് കുറച്ച് മരുന്നുകൾ ലീനക്ക് കൊടുത്ത് എല്ലാം ശരിയാകും എന്ന മട്ടിൽ പുറം തലോടിക്കൊണ്ട് അവൾ അവിടെ നിന്ന് വിട വിടവാങി.
ഡയറിയിലേക്ക് തന്നെ അവൾ മടങി. പേജുകളിൽ നിന്ന് പേജുകളിലേക്ക് അങനെ അവസാനം ജനുവരി 24 എന്ന പേജിലേക്ക്,
“ഇന്നാണ് എന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.ഏട്ടനെയും കുഞ്ഞുങളെയും കണ്ടിട്ട് 9 ദിവസമായി.ഇന്നലെ ചെയ്ത ടെസറ്റിലാണ് നിപ എനിക്കുണ്ടെന്ന് സ്ഥിരീകരിച്ചത്.ഒരുപാട് പൊട്ടിക്കരഞ്ഞു.എനിക്കെന്നെയോർത്തിട്ടല്ല എന്റെ ഏട്ടൻ ,കുഞ്ഞുങ്ങൾ ഞാനില്ലാതെ ഉറക്കം വരാത്ത അവർ ഇനിയെന്ത് ചെയ്യും?ആദ്യം രോഗം വന്ന ഹെലനിലൂടെയാണ് എനിക്കുണ്ടായത് എന്നാണ് ഡോക്ടർ അലോഷി പറഞ്ഞത്.ഇനി ഐസൊലേഷൻ വാർഡിൽ കിടക്കുക അതാണ് അടുത്ത വിധി.എന്റെ കൂടെ ഡയറിയും ഫോണുമല്ലാതെ മറ്റാരുമില്ല.ആദ്യം വാർഡിൽ എത്തിയപ്പോൾ ഞാൻ മയങ്ങിപ്പോയി. ഞാനൊരു സ്വപ്നം കണ്ടു.ബേബി ഹോസ്പിറ്റലിലെ നേഴ്സ് ലീന ശരത് നിപ്പ ബാധിതയായി മരണപ്പെട്ടു.ഞാൻ ഞെട്ടിയുണർന്നു.”
അപ്പോഴേക്കും ഭക്ഷണം എത്തി. കഴിക്കുമ്പോൾ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ.ഇന്നാണ് ആണ് എൻറെ മരണം,അത് വ്യക്തമാക്കിയത് ഇത്രയും ദിവസമുള്ള റിസൾട്ട് കളിൽ എല്ലാം പോസിറ്റീവ് ആയിരുന്നു.അവൾ ദൈവത്തോട് കുറേ പ്രാർത്ഥിച്ചിട്ട് ഫോണിൽ ചേട്ടനെയും വിവരമറിയിച്ചു. വിധിവിലക്കുകളിൽ നിന്ന് നിദ്രയിലേക്ക് ഒന്ന് മയങ്ങി.ഇത്രയും ദിവസം നിപ്പയോട് പോരാടുകയായിരുന്നു ലീന നിൻറെ ജീവൻ ഇന്നേക്ക് ഈ ലോകത്തോട് വിടപറയാം അവളുടെ മനസ്സ് മൊഴിഞ്ഞു കൊണ്ടിരുന്നു.സമയം ഒരുപാട് നീങ്ങി.അതിനൊടുവിൽ അവളുടെ വിധിയെ വിധിക്കാൻ ഡോക്ടർ അകത്തേക്ക് കടന്നുവന്നു.അവളെ തട്ടിവിളിച്ചു.അവൾ ഞെട്ടിയുണർന്നു.അവളുടെ കണ്ണുകളിൽ നിന്നും ബാഷ്പകണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.ഡോക്ടർ അവളെ സമാധാനിപ്പിച്ചു.ഡോക്ടർക്കും അവളിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.ശരത് ദൈവത്തോട് തൻറെ ഭാര്യക്ക് ക്ക് വേണ്ടി കേണപേക്ഷിക്കുകയായിരുന്നു. എല്ലാവരും അവരെ തള്ളി പറയുകയായിരുന്നു.ഭാര്യ എല്ലാവർക്കും വേണ്ടി കഷ്ടപ്പെടുകയായിരുന്നു.എന്നിട്ടും ദൈവമേ എന്തിനാണ് അവളുടെ മഹത്വമുള്ള ആയുസ്സിനെ നീ ചുരുക്കുന്നത്.അയാളുടെ കണ്ണുനീർ പോലും തളർന്നു പോയി.
പെട്ടന്ന് അവളുടെ ബിപി അധികരിച്ചു.ഡോക്ടർസ് എല്ലാം ഓടിക്കൂടി ചിഫ് ഡോക്ടർ അവളുടെ സിറ്റുവേഷൻ കണ്ടു എന്ത് ചെയ്യണമെന്നറിയാതെ കണ്ണുകളിലേക്ക് നോക്കി നിന്നു. ശരത്തും മക്കളും ലീനയുടെ വിവരം കാത്തു. ഹോസ്പിറ്റൽ വരാന്തയിൽ നിൽക്കുകയായിരുന്നു. ഡോക്ടറെ കണ്ട്,എല്ലാവരെയും പോലെ അത് അവരെയും ഭയത്തിലേക്ക് തള്ളിയിട്ടു. എല്ലാം നിശബ്ദതയിലേക്ക് നീങ്ങി. അവിടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ഒരാളുടെ ശബ്ദം പുറത്തേക്ക്. ശരത്തെ അവൾക്കൊന്നും സംഭവിച്ചിട്ടില്ല !സംഭവിക്കുകയുമില്ല. റിസൾട്ട് വന്നു. നെഗറ്റീവ് ആണ് .
നെഗറ്റീവ് ആണ്.................

“ ലിനി നീ ഞങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു”


അഫ്‌ലഹ ഫാത്തിമ
8 C ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ