ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്/അംഗീകാരങ്ങൾ
2011-12 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനു ശേഷം എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.........., 2017-18 എന്നീ അധ്യയന വർഷങ്ങൾ ഒഴികെ തുടക്കം മുതൽ എല്ലാ വർഷവും 100% വിജയം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കലാ/കായിക മേളകളിൽ പഞ്ചായത്ത്/സബ് ജില്ലാ/ജില്ലാതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ............ ൽ വിദ്യാലയത്തിലെ സുബിൻ.കെ.വി. സബ് ജൂനിയർ വിഭാഗത്തിൽ 100മീറ്റർ, ലോങ്ങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ മത്സര പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടിയിട്ടുണ്ട്. ജി.എച്ച് .എസ്. കൊടുമുണ്ട വെസ്റ്റിലാണ് 2017 ൽ പട്ടാമ്പി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ യു.എസ്.എസ്, നേടിയത് എന്നത് മറ്റൊരു നേട്ടമാണ്. 2019-20 അധ്യയന വർഷത്തിൽ ആറാം ക്ലാസ്സിലെ ലെന ദുലാന സംസ്ഥാനതല ന്യൂമാത്‍സ് പരീക്ഷാ വിജയിയും ആയിട്ടുണ്ട്.