ഹരിത മനോഹാരിത വീശിടും നാടാണേ
കേരം തിങ്ങും കേരളനാട്
കഥയും കലയും കഥകളിയാടി
ആർത്തൂ എന്നുടെ കൊച്ചു വീട് "
കവികൾ പുകഴ്ത്തിയ കേരള നാടിന്ന്
ശുചിത്വത്തെ തേടി അലഞ്ഞിടുന്നു....
അകലും ശുചിത്വം നമുക്കായി
ഒരുക്കി തന്നു രോഗങ്ങൾ ....
മാനവർ തന്നെ ആയുസിൻ നാളിന്റെ
കാലം തീർക്കണ സമയമിതാ
' ശുചിത്വം' എന്നത് വാക്കിൽ ചെറുപ്പമാം
ചിന്തിപ്പിൻ മനങ്ങൾക്ക് ഏറെയിഷ്ടം.
ചെറുക്കാം നമുക്കീ രോഗങ്ങളോരോന്നായ്
പുതുക്കാം നമുക്കാ രമ്യമാം കേരളം
മലയാളക്കര ചെയ്യും കവിതയിലുണ്ടതാ
ആഴത്തിൽ താഴ്ത്തുന്ന ആശയ കിരണങ്ങൾ
എന്നിട്ടും എവരും ചൊല്ലുന്നതൊന്നിനായ്
ആസ്വദത്തിനും മറക്കാനുമായ്
ശുചിത്വകേരളം വരുമെന്ന സ്വപ്നത്തിൻ
ലക്ഷ്യത്തിൽ ചേരാം ഒന്നായീ ....
ശ്രമിക്കാം നമുക്കാ വിശ്വ മനോഹര നിമിഷത്തിനായ്
സത്യത്തിൻ വഴിയെ സഞ്ചരിക്കാം
പരിശ്രമം വിജയത്തിൽ ഏണിപ്പട്ടികളാ-
ഓർക്കണം നമ്മുടെ വിഹായസിനെയും
ശുചിത്വം പാലിച്ചാൽ നഷ്ടം നമുക്കല്ല -
പകരം നമുക്കായ് ജീവിത ചക്രം
നീളവേ നീളവേ ....
മാനുഷന്മാരുടെ മോഹങ്ങളോരോന്നായ്
മലയാള നാടിന്നെ ഖിന്ന: ഞാൻ നോക്കി നിൽപ്പൂ ....