ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

പ്രകൃതി സംരക്ഷണം

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളത്തിന്റെ അവസ്ഥഇന്നാകെ മാറിയിരിക്കുന്നു. പച്ചപട്ട് വിരിച്ചതു പോലെയുള്ള നമ്മുടെ വയലുകൾ ഇന്നങ്ങനെയല്ല. അതുപോലെ തന്നെ തോടുകളും പുഴകളും മലിനമായി കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ വരും തലമുറക്ക് ജീവിക്കാനെ കഴിയുകയില്ല. അതിനാൽ നമ്മുടെ പ്രകൃതി വിഭവങ്ങളായ കായലും വയലും പുഴകളും തോടുകളും നമ്മൾ തന്നെ സംരക്ഷിക്കണം. വീടും പരിസരവും വൃത്തിയാക്കി മാരക രോഗങ്ങളെ തടയണം.കെട്ടി നിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകൾ പടർത്തുന്ന രോഗം നിരവധിയാണ്. അതുകൊണ്ട് നമ്മൾ വിദ്യാർത്ഥികൾ ശുചിത്വം കൈമുതലാക്കി പ്രകൃതിയെ സംരക്ഷിക്കണം,

നമ്മുടെ നാടിന്റെ സുരക്ഷക്കായ് .........

മുഹമ്മദ് തമീം റാസി ഇ .കെ
3 A ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം