ജാഗ്രത

തുരത്തണം തുരത്തണം ഈ കൊറോണയെന്ന മാരിയെ...
 അതിനു നമ്മൾ ശുചിത്വമായിരിക്കണം പരിസരം ശുചിത്വപൂർണമാകണം
 ഹാൻഡ്‌വാഷ് കൊണ്ട് കൈ ശുദ്ധമായ് കഴുകണം
 തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവ്വാലകൊണ്ട് പൊത്തണം.
തുരത്തണം തുരത്തണം ഈ മഹാമാരിയെ........
 സാമൂഹ്യ അകലം പാലിച്ചു മാസ്കും ധരിച്ചു നടക്കണം
മുതിർന്നവരും കുഞ്ഞുങ്ങളും വീട്ടിലൊതുങ്ങിക്കൂടണം.
 ആരോഗ്യവകുപ്പിൻ നിർദേശങ്ങളും ഭരണാധികാരികൾ തൻ -
 ആജ്ഞയും പാലിച്ചു കൊറോണയെ തുരത്തണം.
 കൂട്ടംകൂടി നിൽക്കലും സൊറപറഞ്ഞിരിക്കലും അനാവശ്യ യാത്രയും വേണ്ടതില്ല നമ്മൾക്ക്.
ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.
തുരത്തണം തുരത്തണം ഈ കൊറോണ യെന്ന മാരിയെ.....
 

സബീൽ ഇർഫാൻ
6 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത