ഇടവഴികൾ നടവഴികൾ പെരുവഴികൾ വികസനത്തിൻ പേരിൽനാം മലിനമാക്കിടുന്നു കാടുവെട്ടി വീടുവച്ചു നഗരമാക്കിനാം പരിസരത്തെ ചുടലപറമ്പാക്കിടുന്നു നാം മാബലി വാണിരുന്ന മലയാളനാട്ടിലെ പരിസ്ഥിതിഒന്നാകെ തകർത്തിടുന്നു നാം ശുചിത്വം പാലിക്കാതെ നഗരവാസികൾ രോഗങ്ങൾക്കടിപ്പെട്ടു വീണുപൊയിടുന്നു ഫാക്ടറികൾ പണിശാലകൾ പണിയിടങ്ങൾ ഒത്തുചേർന്നു പുഴകളെ ദുരിതപൂർണമാക്കിടുന്നു ഉയർത്തെഴുന്നേൽക്കാം ഒറ്റക്കൈട്ടായി പുതിയൊരു ലോകം പടുത്തുയർത്താം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത