സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

1957 സെപ്റ്റംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ഇരിയയിൽ പ്രവർത്തനമാരംഭിച്ചു. 1,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് അന്ന് ഉണ്ടായിരുന്നത്.കേരളത്തിന്റെ സാമൂഹിക രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് നാന്ദി കുറിച്ച പ്രഥമ കേരള നിയമസഭയുടെ മുഖ്യമന്ത്രി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് ഉൾപ്പെടുന്ന നീലേശ്വരം ദ്വയാംഗമണ്ഡലത്തിലെ നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.പിന്നീട് എൽ പി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവൻ തന്ത്രികൾ നിർമ്മിച്ചു നൽകിയ ഷെഡ്ഡിലുമായി വർഷങ്ങളോളം പ്രവർത്തിച്ച വിദ്യാലയം 1975- ലാണ് ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. മൂന്നേക്കർ പതിനെട്ട് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പൂർണ്ണമായും പാറപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം പല പ്രാവശ്യം കാറ്റിലും മഴയിലും തകർന്നിട്ടുണ്ട്.നല്ലവരായ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കിപ്പണിതുകൊണ്ടിരുന്നു. 1980ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.2008 മാർച്ച് 3ന് സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 2014ൽ RMSA യുടെ കീഴിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2015ൽ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി കൂടി ആരംഭിച്ചു.2020ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ ആരംഭിച്ചു.ഇപ്പോൾ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 കുട്ടികളും പ്രീ-പ്രൈമറിയിൽ 52 കുട്ടികളും അധ്യയനം നടത്തുന്നു.

2019 ആഗസ്റ്റ് 15 ന് ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച 7 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം ബഹു.റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബഹു.ഉദുമ എം.എൽ.എ ശ്രീ.കുഞ്ഞിരാമൻ അവർകളുടെ ആസ്തി വികസന ഫണ്ടിലുൾപ്പെടുത്തി 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി 2021 ജനുവരി 31ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.നബാർഡ് പദ്ധതിയിലുൾപ്പെടുത്തി കേരള സർക്കാർ അനുവദിച്ച 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിന്റെയും അസംബ്ലി ഹാളിന്റെയും നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഓർമ്മപ്പുസ്തകങ്ങൾ

സുവർണ ജൂബിലി സ്മരണിക

സിൽവർ ജൂബിലി സ്മരണിക