ആരും അറിയാതെ
ആരോരും കാണാതെ
എന്നോ വിദേശത്ത്
പൊന്തിവന്നു.
അച്ഛനെ അമ്മയെ
കൂടപ്പിറപ്പിനെ
അന്യനായി കാണാൻ പഠിപ്പിച്ച ദൈന്യം.
ഒന്നുവന്നൊന്നു തൊട്ടൽ
പിന്നെ അച്ചനുമമ്മയും കൂടപ്പിറപ്പുകളെല്ലാം
അകലത്തിൽ നിന്നിടേണം.
ചത്തു കിടക്കുമ്പോൾ
ഒത്തു കിടക്കുവാൻ
ഒട്ടും കരുണ തരാത്ത ദൈന്യം.
അച്ചനെ കാണുവാൻ
അമ്മയെ ചുംബിക്കാൻ ഒന്നിനും ധൈര്യം മനസ്സിനില്ല.
ഇത്തിരിപ്പോന്നോരദൃശ്യ- ശക്തിക്ക് മുന്നിൽ
പകച്ചു നിൽക്കുന്നു ലോകം.