ജീവിതമാകുന്ന മലവെള്ളപ്പാച്ചിലിൽ
നിലയില്ലാതോടുന്ന
മർത്യനു മുന്നിൽ
പൊടുന്നനെ
നിലച്ചു ലോകം
മഹാമാരിതൻ രൂപത്തിൽ
കൊറൊണയെത്തി
ഹസ്തദാനങ്ങളില്ല
ആലിംഗനങ്ങളില്ല
നേർക്കുനേർ സംസാരങ്ങളില്ല
സമയമില്ലെന്നു പരി-
ഭവിക്കുന്ന മനുഷ്യനിന്നു
``Locked´´
അൺലിമിറ്റഡ് ഡാറ്റ അൺലിമിറ്റഡ് ഫ്രീ കോൾ
പോലിന്നു അൺലിമിറ്റഡ് റെസ്റ്റുമായി ഇരുന്നു മുഷിഞ്ഞു മാലോകർ.
എന്തുചെയ്യണമെന്നറി-
യാതിരിക്കവെ
ചിലർ അടുക്കളക്കോ-
ലായിലെ കരിപുരണ്ട
കൈകളിൽ അഭയം തേടി,
മറ്റു ചിലർ
``Back to nature´´
മടങ്ങുന്നു
കൃഷിയിലേക്കും.
അവസാനം ഒരു ചോദ്യം ബാക്കിയാവുന്നു
വരുതിയിലേക്കുള്ള ഈ പോക്കിനി എത്ര നാൾ???